ബിജെപിക്ക് നീരസമുണ്ടാകുന്ന വിമര്‍ശനം ഉന്നയിക്കാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ല: മുഖ്യമന്ത്രി

ബിജെപിക്ക് നീരസമുണ്ടാകുന്ന വിമര്‍ശനം ഉന്നയിക്കാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സ് മുന്നോട്ടുവെച്ച ആശയം കേരളീയര്‍ക്ക് തള്ളിക്കളയാന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ നവകേരള സദസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

READ ALSO:സംസ്ഥാനത്തെ ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും മിന്നും വിജയം ആവര്‍ത്തിച്ച് എസ്എഫ്‌ഐ

നെയ്യാറ്റിന്‍കരയിലെ നവകേരള സദസ്സിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. കേരളത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്ന ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സമീപനം ജനങ്ങളുടെ മുമ്പില്‍ മുഖ്യമന്ത്രി തുറന്നുകാട്ടി.

READ ALSO:പാറശാലയിലെ നവകേരള സദസിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിലക്ക് ലംഘിച്ച് നെയ്യാറ്റിന്‍കര കോണ്‍ഗ്രസ് കൗണ്‍സിലര്‍ സരള രത്‌നം നവകേരള സദസ്സില്‍ പങ്കാളിയായി. നെയ്യാറ്റിന്‍കരയിലും കക്ഷി- രാഷ്ട്രീയ ഭേദമന്യേയാണ് നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News