കരിദിനം ആചരിച്ച് പ്രതിപക്ഷ എംപിമാർ

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രതിപക്ഷം കരിദിനം ആചരിക്കുന്നു. ഇന്ന് ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗേ വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ അപമാനിക്കാൻ മുഴുവൻ സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ചു.രാഹുലിനെ അയോഗ്യനാക്കാൻ മിന്നൽവേഗത്തിൽ നടപടികൾ കൈക്കൊണ്ടു. മുമ്പ് ഒരിക്കലും ഇത്തരത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലായെന്നും ഖാർഗേ പറഞ്ഞു. രാഹുലിനെ ഭയപ്പെടുത്താനാണ് കേന്ദ്ര സർക്കാരിൻ്റെ ശ്രമം. ഇത്തരത്തിലുള്ള കേന്ദ്ര നീക്കങ്ങളിൽ രാഹുലോ പ്രതിപക്ഷമോ ഭയപ്പെടില്ലായെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിൽ എന്താണ് എന്ന ചോദ്യവും പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധത്തിൽ ഉയർത്തി. അദാനിയുടെ സ്വത്തുക്കൾ വളരെ വേഗത്തിൽ വർദ്ധിച്ചതെങ്ങനെ? അദാനിയും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ബന്ധം എന്താണ്? താരതമ്യേന ചെറിയ വ്യവസായി അദാനിക്ക് വലിയ കരാറുകൾ നൽകിയത് എന്തുകൊണ്ട്? എന്ന ചോദ്യവും മല്ലികാർജ്ജുൻ ഖാർഗേ ഉയർത്തി.

പാർലമെൻ്റിൽ പ്രതിപക്ഷം ചോദ്യങ്ങൾ ഉയർത്തുമ്പോൾ സഭ പിരിച്ചു വിടുന്നതായി സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി പറഞ്ഞു. പാർലമെന്റിൽ നടക്കുന്നത് അസാധരണ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെൻ്റിൽ നിന്നും വിജയ് ചൗക്കിലേക്ക് രാജ്യത്തെ പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധ മാർച്ചിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എംപി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എംപി എന്നിവരും പങ്കെടുത്തു. രാഹുലിനെ പുറത്താക്കാൻ കേന്ദ്ര സർക്കാരിന് അതിവേഗതയാണുണ്ടായത്. എന്നാൽ അദാനിയുടെ കാര്യത്തിൽ ഒച്ചിന്റെ വേഗമാണെന്നും കേന്ദ്ര നടപടിയെ സിപിഐ നേതാവ് ബിനോയ് വിശ്വം എംപി പരിഹസിച്ചു. കഴിഞ്ഞ ഒമ്പത് വർഷത്തിനെ ഇന്ത്യൻ പ്രതിപക്ഷ നിരയുടെ വലിയ ഐക്യം രൂപപ്പെട്ടത് രാഹുൽ ഗാന്ധിക്കെതിരായ നടപടിക്കെതിരെയാണെന്നും ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിക്കെതിരായ നടപടിക്കെതിരെ ഇന്നലെ ഭിന്നിച്ച് നിന്ന എല്ലാ പ്രതിപക്ഷ പാർട്ടികളും ഇന്ന് ഒന്നിച്ചെത്തി. ഈ പതിപക്ഷ ഐക്യം ജനാധിപത്യ സംരക്ഷണ പോരാട്ടത്തിൽ പുതിയ ചരിത്രമാകുമെന്നും എളമരം കരീം ചൂണ്ടിക്കാട്ടി. രാഹുലിനെ അയോഗ്യനാക്കിയ നടപടി ജനാധിപത്യത്തിലെ കറുത്ത ഏടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News