തകഴിയിലെ കർഷക ആത്മഹത്യയും പ്രതിപക്ഷ പാർട്ടികൾക്ക് തിരിച്ചടിയാകുന്നു

സംസ്ഥാന സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് തകഴിയിലെ കർഷക ആത്മഹത്യയും തിരിച്ചടിയാകുന്നു. സംസ്ഥാന സർക്കാർ നൽകിയ പിആർഎസ് വായ്പ തിരിച്ചടക്കാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന പ്രചരണമാണ് ബിജെപി സംസ്ഥാന സർക്കാരിനെതിരെ അഴിച്ച് വിട്ടത്. എന്നാൽ പിആർഎസ് ലോൺ അല്ല മരണകാരണമെന്ന് തെളിവുകൾ നിരത്തി വകുപ്പ് മന്ത്രി വ്യക്തമാക്കിയതോടെ സർക്കാറിനെതിരെ ആരോപണം ഉന്നയിച്ചവർ മാളത്തിൽ ഒളിച്ചു.

ALSO READ: എന്നെ അവർ വിളിച്ചില്ല, മറന്നതാകാം; ലോകകപ്പ് കാണാൻ ബിസിസിഐ ക്ഷണിച്ചില്ലെന്ന് കപിൽ ദേവ്

സംസ്ഥാന സർക്കാർ കർഷകന്റ വായ്പ തിരിച്ചടക്കാതെ വന്നതോടെ പ്രസാദിന് ലോൺ നിഷേധിച്ചതെന്നാണ് ഒരുപറ്റം മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും പ്രചരിപ്പിച്ചത്. എന്നാൽ മെല്ലെ സംഭരണ വകയിൽ 2019 ശേഷം 179 കോടി രൂപയാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകാനുള്ള വിഹിതം ഇതിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവന്നതോടെയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ദേശീയ സംസ്ഥാന നേതാക്കൾ പിൻവാങ്ങിയത്. കേന്ദ്രം സംസ്ഥാനത്തിന് കുടിശിക നൽകാൻ ഉണ്ടെന്ന് അവരുടെ മന്ത്രിമാർ തന്നെ സമ്മതിച്ചതായി കഴിഞ്ഞദിവസം കൃഷി വകുപ്പ് മന്ത്രി വ്യക്തമാക്കി.

ബിജെപി നേതാവ് കൂടിയായിട്ടുള്ള കർഷകന്റെ മരണം ആസൂത്രിതമായി സർക്കാരിനെതിരെ കൊണ്ടുവരാനാണ് ബിജെപി ശ്രമിച്ചത് ആത്മഹത്യയ്ക്ക് ശ്രമിച്ച കർഷകനെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ ലഭിക്കുന്നില്ല എന്ന പരാതിയിൽ 3 മണിക്കൂറിനുള്ളിൽ അവിടെ നിന്നും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളജിന്റെ റിപ്പോർട്ടുകൾ പ്രകാരം കൃത്യമായ ചികിത്സകനെ ലഭിച്ചിരുന്നു ഇത് മറച്ചുവച്ചുകൊണ്ടാണ് ബിജെപി ഇതിനെതിരെയും പ്രചരണം നടത്തിയത്.

ALSO READ:ഇന്ത്യയിലേക്ക് വന്ന കപ്പല്‍ ഹൈജാക്ക് ചെയ്ത് ഹൂതി വിമതര്‍

അടുത്ത ദിവസം രാവിലെ കർഷകൻ മരണപ്പെട്ടതോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഗവർണർ അടക്കമുള്ള ബിജെപിയുടെ സംസ്ഥാന ദേശീയ നേതാക്കൾ ആശുപത്രിയിൽ എത്തുകയും സർക്കാരിനെ കുറ്റപ്പെടുത്തുന്നതും മാധ്യമങ്ങളിലൂടെ പുറത്തുവന്നു. അതിനുശേഷം ഈ കർഷകന്റെ മൃതദേഹവുമായി റോഡിൽ കുത്തിയിരുന്ന് കൊണ്ട് പ്രതിഷേധ സമരങ്ങൾ നടത്തി.എന്നാൽ ഇതിനിടയിൽ കർഷകന്റെ സിബിൽ സ്കോർ താഴ്ന്നിട്ടില്ല, ലോൺലഭിക്കാത്തത് എന്ന കൃത്യമായ വിവരങ്ങൾ പുറത്തുവന്നതോടെയാണ് സമരത്തിന് മുന്നിൽ നിന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് അടക്കം പിൻവാങ്ങേണ്ടി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News