‘സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം’: മനീഷ് സിസോദിയ

Manish Sisodia

സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് ജയിൽ മോചിതനായ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ദില്ലി ആം ആദ്മി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സിസോദിയ. നേതാക്കളെ ജയിലിൽ അടയ്ക്കുക മാത്രമല്ല പൗരന്മാരേ ദ്രോഹിക്കുകയും ചെയ്യുന്ന ഏകധിപത്യത്തിനെതിരെ ഓരോ വ്യക്തിയും പോരാടണമെന്നായിരുന്നു ജയിൽ മോചിതനായശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രതികരണം.

ALSO READ: വയനാട് ദുരന്തം; സാമ്പത്തിക പിന്തുണയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുളള സഹായങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ഞങ്ങൾ, ഒരു രഥത്തിന്റെ കുതിരകൾ മാത്രമാണ് പക്ഷേ ഞങ്ങളുടെ സാരഥി കെജ്‌രിവാളാണ് അയാൾ ഉടൻ പുറത്തു വരും. സ്വേച്ഛാധിപത്യത്തിനെരെ പ്രതിപക്ഷ നേതാക്കൾ ഒത്തുചേർന്നാൽ 24 മണിക്കൂറിനുള്ളിൽ കെജ്‌രിവാൾ ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നും സിസോദിയ പറഞ്ഞു. ജയിലിലായി ഏഴെട്ട് മാസത്തിനുള്ളിൽ തനിക്ക് നീതി ലഭിക്കുമെന്നാണ് കരുതിയത്. എന്നാൽ 17 മാസമെടുത്ത് പുറത്തിറങ്ങാൻ. എന്നൽ അവസാനം സത്യം ജയിച്ചെന്നും സിസേദിയ കൂട്ടിച്ചേർത്തു. ഒരാളും ഭരണ ഘടനക്ക് അതീതരല്ലെന്നും സിസോദിയ കൂട്ടിച്ചേർത്തു.

ALSO READ: വയനാട് ഒറ്റയ്ക്കല്ല, സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി

അതേസമയം ജയിൽ മോചിതനായതിന് പിന്നാലെ ഭാര്യക്കൊപ്പം ചായ കുടിക്കുന്ന ഫോട്ടോ സിസോദിയ എക്സിൽ പോസ്റ്റ് ചെയ്തു. 17 മാസങ്ങൾക്ക് ശേഷമുള്ള സ്വാതന്ത്ര്യത്തിന്റെ ആദ്യ പ്രഭാത ചായ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. പുറത്തിറങ്ങിയ ശേഷം കെജ്‌രിവാളിന്റെ വീട്ടിലും സിസോദിയ സന്ദർശനം നടത്തി കെജ്‌രിവാൾ മന്ത്രിസഭയിൽ ഉടൻ ഉൾപ്പെട്ടേക്കമെന്നാണ് സൂചന. ഇ ഇക്കാര്യം ജയിലിൽ കഴിയുന്ന കെജി വാളറമായി ആലോചിച്ച് തീരുമാനമെടുത്തേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News