പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം സംയുക്ത യോഗം ഇന്ന് ബെംഗളൂരിവിൽ ആരംഭിക്കും

പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം സംയുക്ത യോഗം ഇന്ന് ബെംഗളൂരിവിൽ ആരംഭിക്കും. രണ്ട് ദിവസമാണ് യോഗം ചേരുക. യോഗത്തിൽ 2024 പൊതുതെരഞ്ഞെടുപ്പും അതിൽ പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കേണ്ട ഐക്യത്തെപ്പറ്റിയും ചർച്ചകൾ നടക്കും.

ALSO READ: നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടൻ ധാരണ,വെളിച്ചം വേണ്ട എന്ന് യേശുക്രിസ്തു പറഞ്ഞിട്ടില്ല; കെബി ഗണേഷ്‌കുമാർ

ജൂൺ 23ന് പട്നയിൽ വെച്ചാണ് പ്രതിപക്ഷ പാർട്ടികൾ ആദ്യ യോഗം ചേർന്നത്. അന്ന് 15 പാർട്ടികളാണ് ഉണ്ടായിരുന്നതെങ്കിൽ ബെംഗളുരുവിലേക്കെത്തുമ്പോൾ അവ 24 ആയി ഉയർന്നിട്ടുണ്ട്. ഇന്ന് ചേരുന്ന ആദ്യ യോഗത്തിന് ശേഷം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എല്ലാ നേതാക്കൾക്കും അത്താഴവിരുന്ന് നൽകും. തുടർന്ന് നാളെ മാരത്തോൺ ചർച്ചകൾ നടക്കും.

ALSO READ: കർക്കിടക വാവുബലി ഇന്ന്; ക്ഷേത്രങ്ങളിൽ വൻ തിരക്ക്

ദില്ലി ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസിനോട് പിണങ്ങിനിന്ന ആം ആദ്മി പാർട്ടിയും യോഗത്തിൽ പങ്കെടുക്കും. ദില്ലി ഓർഡിനൻസിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ആം ആദ്മിയുടെ ഈ നീക്കം. കോൺഗ്രസ് ദില്ലി ഓർഡിനൻസിന് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിൽ തങ്ങൾ പ്രതിപക്ഷ യോഗത്തിൽ ഉണ്ടാകില്ലെന്ന് ആം ആദ്മി വ്യക്തമാക്കിയിരുന്നു. ഇതോടെ പൊതുതെരഞ്ഞടുപ്പിന് മുൻപാകെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിച്ച് നിർത്താൻ കിണഞ്ഞ് പരിശ്രമിക്കുന്ന കോൺഗ്രസ് പ്രതിരോധത്തിലായി. തുടർന്ന് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പാർലമെന്ററി പാർട്ടി യോഗം കോൺഗ്രസ് ദില്ലി ഓർഡിനൻസിന് പിന്തുണ നൽകണമെന്ന തീരുമാനമെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News