പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍: ചെയറുമായി സഹകരിക്കണമെന്ന് സ്പീക്കര്‍

നിയമസഭയില്‍ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധം ഉയര്‍ത്തി പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ ചോദ്യം ചോദിക്കാനുള്ള അവകാശങ്ങള്‍ ഹനിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍ ആരോപിച്ചു. അതേസമയം ഒരു വിവേചനവും ഉണ്ടായിട്ടില്ല എന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇതോടെ ചോദ്യോത്തര വേള ബഹിഷ്‌കരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

ALSO READ: കോട്ടയം പാമ്പാടി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം

പ്രതിപക്ഷ നേതാവ് ക്ഷമ കാണിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ചോദ്യങ്ങള്‍ അനുവദിക്കുന്നതില്‍ മനപൂര്‍വമായി ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. ഇതൊരു സംവാദം അല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. ചെയറുമായി സഹകരിക്കണമെന്നും പ്രതിപക്ഷത്തോട് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധം ആരംഭിച്ചു.

ALSO READ: ‘സര്‍ക്കാരിന് ഒരു ചോദ്യത്തിനും മറുപടി നല്‍കുന്നത് പ്രയാസമുള്ള കാര്യമല്ല’: പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

നക്ഷത്ര ചിഹ്നമിട്ട 30 ചോദ്യേങ്ങളാണ് ഇന്ന് നിയമസഭയില്‍ ഉണ്ടായിരുന്നത്.ഇതില്‍ ഒന്നാമത്തെയും നാലാമത്തെയും ഉള്‍പ്പെടെ 7 ചോദ്യങ്ങള്‍ പ്രതിപക്ഷത്തിന്റെതായിരുന്നു. ആ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഉപയോഗിക്കാതെയാണ് ചട്ട പ്രകാരമല്ലാത്ത ചോദ്യം അനുവദിക്കണമെന്ന പ്രതിപക്ഷ വാദവും പ്രതിഷേധവും ഉണ്ടായത്. ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ജനങ്ങളോടുള്ള പ്രതിബദ്ധത മറന്ന് സ്പീക്കറെ വെല്ലുവിളിക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News