പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം

രാഹുല്‍ ഗാന്ധി അദാനി വിഷയങ്ങളില്‍ ഇന്നും പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. അതേ സമയം ലോക്സഭയില്‍ അന്തരിച്ച മുന്‍ എംപി ഇന്നസെന്റിന് അനുശോചനം രേഖപ്പെടുത്തി

രാഹുല്‍ ഗാന്ധിയെ ആയോഗ്യാനക്കിയതിലും, അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ടും ഇന്നും ശക്തമായ പ്രതിഷധമാണ് ഇരു സഭകളിലും ഉയര്‍ന്ന് വന്നത്. പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് എംപിമാര്‍ ലോക്സഭയില്‍ കറുത്ത വസ്ത്രം അണിഞ്ഞായിരുന്നു എത്തിയത്.

പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച രാജ്യസഭ വീണ്ടും സമ്മേളിച്ചപ്പോഴും ശക്തമായ പ്രതിഷേധം
ഉയര്‍ന്നതോടെ ഇന്നത്തേക്ക് പിരിയുകയായിരുന്നു. ലോക്സഭയിലും പ്രതിപക്ഷം പ്ലക്ക് കാര്‍ഡുകളുമായി നടുത്തളത്തില്‍ ഇറങ്ങി. ബുധനാഴ്ച സഭ വീണ്ടും ചേരുമ്പോഴും പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് പ്രതിപക്ഷ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News