പാര്‍ലമെന്‍റ് ഏ‍ഴാം ദിവസവും പ്രക്ഷുബ്ധമാകും, മോദി പ്രസ്താവന നടത്തണമെന്ന തീരുമാനത്തില്‍ ഉറച്ച് പ്രതിപക്ഷം

തുടർച്ചയായ ഏഴാം ദിവസവും മണിപ്പൂർ കലാപത്തിൽ പാർലമെന്റിന്റെ ഇരു സംഭകളും പ്രക്ഷുബുദ്മാകും. മണിപൂർ വിഷയം ചർച്ച ചെയ്യണം, പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ എത്തി പ്രസ്താവന നടത്തണം എന്നീ ആവശ്യങ്ങളിൽ പ്രതിപക്ഷ മുന്നണി ഇന്ത്യ ഉറച്ചു നിൽക്കുകയാണ്.

അതെസമയം സഭയിൽ ചർച്ച നടക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷ മുന്നണിയുടെ എംപിമാർ  മണിപൂരിലെ സാഹചര്യം വിലയിരുത്താൻ നാളെ മണിപൂരിലേക്ക് പോകും. 2ദിവസത്തെ സന്ദർശനമാണ് എംപിമാർ നടത്തുക.

ALSO READ: പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഖനന നിയമ ഭേദഗതി ബില്‍ തീരദേശ കരിമണല്‍ മേഖലയെ ബാധിക്കില്ല: എന്‍ കെ പ്രേമചന്ദ്രന്‍

രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടതിനെ തുടർന്ന് ആം ആദ്മി അംഗം സഞ്ജയ് സിംഗിന്റെ രാപ്പകൽ സമരവും പാർലമെന്റ് വളപ്പിൽ തുടരുകയാണ്. ഇതിനിടെ  പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ  ബില്ലുകൾ ചർച്ച കൂടാതെ പാസാക്കുന്ന നയവും കേന്ദ്രം തുടരുന്നുണ്ട്.

ALSO READ: ഓണക്കാലത്ത്‌ സ്‌പെഷ്യൽ ട്രെയിൻ; കേന്ദ്രമന്ത്രിയ്‌ക്ക്‌ കത്തയച്ച് മന്ത്രി വി അബ്‌ദുറഹിമാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News