അയവില്ലാത്ത പ്രതിഷേധത്തിൽ ഇരുസഭകളും 2 മണി വരെ നിർത്തി വച്ചു. കറുത്ത വസ്ത്രം അണിഞ്ഞാണ് പ്രതിപക്ഷ എംപിമാർ സഭയിലെത്തിയത്. രണ്ടാംഘട്ട ബജറ്റ് സമ്മേളനം ആരംഭിച്ച നാളിതുവരെയായിട്ടും പ്രതിപക്ഷ പ്രതിഷേധത്തിൽ ഇരു സഭകൾക്കും ദീർഘനേരം സമ്മേളിക്കുവാൻ കഴിഞ്ഞിട്ടില്ല. രാവിലെ ലോകസഭ ആരംഭിച്ച ഉടൻ അദാനിക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ സഭാ നടപടികൾ തടസ്സപ്പെട്ടു. രാജ്യസഭയിലും സ്ഥിതി സമാനമായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തിൽ ഇരുസഭാ നടപടികളും 2 മണി വരെ നിർത്തിവെക്കുകയായിരുന്നു.
അദാനി വിഷയത്തിൽ ജെ.പി.സി അന്വേഷണം എന്ന ആവശ്യത്തിൽ വിട്ട് വീഴ്ച്ച വേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ. നടപടികൾ ചർച്ച ചെയ്യാൻ 12 പ്രതിപക്ഷ പാർട്ടി എംപിമാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. നേരത്തെ പ്രതിപക്ഷ പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിന്ന തൃണമൂൽ കോൺഗ്രസും, ആം ആദ്മി പാർട്ടിയും യോഗത്തിൽ പങ്കുചേർന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here