മുംബൈയിൽ ക്രമസമാധാനം തകർന്നെന്ന് പരക്കെ ആക്ഷേപം

മുംബൈയിൽ ക്രമസമാധാനം തകർന്നെന്ന് പരക്കെ ആക്ഷേപം. മുൻമന്ത്രി ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഉല്ലാസ നഗറിൽ നടുറോഡിലിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം വലിയ പരിഭ്രാന്തിയാണ് ഉയർത്തിയിരിക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പിനായി കൈമറിയുന്നത് കോടികളാണെന്ന് ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു.

മുൻമന്ത്രിയും എൻ.സി.പി നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ മുംബൈ ഉപനഗരമായ ഉല്ലാസ നഗറിൽ നടന്ന കൊലപാതകം വലിയ പരിഭ്രാന്തിയാണ് ഉയർത്തിയിരിക്കുന്നത്. തിരക്കേറിയ കൈലാഷ് കോളനിയിലാണ് സംഭവം. സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ പോകുന്നതിനിടെയാണ് പ്രദേശവാസിയായ യുവാവിനെ അജ്ഞാതരായ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Also read:മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ മഹായുതിയും മഹാവികാസ് അഘാഡിയും

ആംബുലൻസ് ലഭിക്കാതെ ഇരുചക്രവാഹനത്തിൽ കയറ്റിയാണ് ഗുരുതരമായ പരിക്കേറ്റ ഇയാളെ വഴിയാത്രക്കാർ ആശുപത്രിയിലെത്തിച്ചത്. അടുത്തിടെ ഫെയ്‌സ്ബുക്ക് ലൈവിൽ സംവാദത്തിനിടെ മുൻ നഗരസഭാംഗമായ അഭിഷേക് ഗോസാൽകർ വെടിയേറ്റു മരിച്ച സംഭവവും വലിയ വാർത്തയായിരുന്നു.

കൂടാതെ ബി.ജെ.പി എം.എൽ.എ ഉല്ലാസ്‌നഗറിലെ പൊലീസ് സ്റ്റേഷനിൽ ഷിന്ദേവിഭാഗം ശിവസേന നേതാവിനെതിരേ വെടിയുതിർത്ത സംഭവവും ഞെട്ടലോടെയാണ് നഗരം കേട്ടത്. നടൻ സൽമാൻ ഖാന്റെ വീട്ടിലേക്ക് വെടിയുതിർത്ത സംഭവവും വധ ഭീഷണിയും നഗരം മറക്കാൻ ശ്രമിക്കുന്ന ആദ്യകാല അധോലോക കഥകളെ ഓർമപ്പെടുത്തുന്നതാണ്.

Also read:സുശാന്ത് സിങിന്റെ മരണം; റിയ ചക്രബർത്തിക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി

മുംബൈയിൽ ക്രമസമധാനം തകർന്നെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കൾ രൂക്ഷ വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് വിജയ് വട്ടേറ്റിവർ, അടക്കം നിരവധി നേതാക്കളാണ് സർക്കാരിനെതീരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തി.

ക്രമസമാധാനം തകർന്നത് കൂടാതെ തെരഞ്ഞെടുപ്പിനായി കൈമറിയുന്നത് കൊടികളാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആരോപിച്ചു. വൈ കാറ്റഗറി സുരക്ഷയുണ്ടായിരുന്ന മുൻ മന്ത്രി കൂടിയായ സിദ്ദിഖിനെ പൊതുസ്ഥലത്ത് വച്ചാണ് കൊലപ്പെടുത്തിയത്. തുടർച്ചയായ സംഭവങ്ങൾ നഗരവാസികൾക്കിടയിൽ വലിയ ഭീതിയും ആശങ്കയുമാണ് പടർത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News