മണിപ്പൂരില്‍ കുക്കി സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സ്മൃതി ഇറാനിയുടെ പ്രതികരണം; ഏറെ വൈകിയെന്ന് പ്രതിപക്ഷം

മണിപ്പൂരില്‍ കുക്കി വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് നേരെ നടന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മണിപ്പൂരില്‍ സംഘര്‍ഷം തുടങ്ങി രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് വിഷയത്തില്‍ പ്രതികരിക്കാന്‍ സ്മൃതി ഇറാനി തയ്യാറായത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. ഇതിന് പിന്നാലെ സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. കേന്ദ്രമന്ത്രിയുടേത് ഏറെ വൈകിയുള്ള പ്രതികരണമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

Also Read- മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോ പകര്‍ത്തി; കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം

മണിപ്പൂരില്‍ രണ്ട് സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമം അപലപനീയമെന്നായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. സംഭവത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിംഗുമായി സംസാരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് അറിയിച്ചതെന്നും സ്മൃതി ഇറാനി പറഞ്ഞു. ഇതിനെതിരെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്. മണിപ്പൂര്‍ വിഷയത്തില്‍ സ്മൃതി ഇറാനി പ്രതിനിധീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും മൗനം തുടരുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്മൃതി ഇറാനിയുടെ പ്രതികരണം ഏറെ വൈകിയുള്ളതാണെന്നും പ്രതിപക്ഷം ആരോപിച്ചു.

Also Read- ‘ഏറ്റവും നല്ല കപ്പ കിട്ടുന്ന പുതുപ്പള്ളി; കപ്പയും മീന്‍കറിയും ഇഷ്ടപ്പെടുന്ന കുഞ്ഞൂഞ്ഞ്’; വീഡിയോ

മണിപ്പൂരില്‍ നിന്നുള്ള ക്രൂരതയുടെ വീഡിയോ ഇന്നലെയാണ് പുറത്തുവന്നത്. രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുന്നതാണ് വീഡിയോയില്‍. സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായതായി കുക്കി ഗോത്ര സംഘടന ആരോപിച്ചിരുന്നു. ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഇന്‍ഡീജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐടിഎല്‍എഫ്) പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മെയ്‌തെയ് വിഭാഗത്തിലുള്ളവരാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയതെന്നാണ് ആരോപണം. നിസഹായകരായ സ്ത്രീകളെ മെയ്‌തെയ് വിഭാഗത്തിലുള്ളവര്‍ ഉപദ്രവിക്കുന്നത് വീഡിയോയിലുണ്ടെന്നും ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ചൂണ്ടിക്കാട്ടി. ഈ സംഭവത്തിന് തൊട്ടു മുമ്പുള്ള ദിവസമാണ് മെയ്‌തെയ് -കുകി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News