‘ഇന്ത്യ’-4, ബിജെപി-3: ഒരുപടി മുന്നില്‍ പ്രതിപക്ഷ സഖ്യം

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ സീറ്റുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ കാള്‍ ഒരുപടി മുന്നില്‍ എത്തിയിരിക്കുകയാണ് ഇന്ത്യാ സഖ്യം.

ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥി ബെബി ദേവി 17000 വോട്ടുകള്‍ക്കാണ് വിജയിച്ചത്. വെസ്റ്റ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയുടെ സീറ്റ് 4300 വോട്ടുകള്‍ക്ക് പിടിച്ചെടുത്തു. ഉത്തര്‍പ്രദേശിലെ ഗോസിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത് 42000 വോട്ടുകള്‍ക്കാണ്. കേരളത്തില്‍ പുതുപ്പള്ളിയില്‍ ചിത്രത്തില്‍ നിന്ന് തന്നെ പുറത്തായിരുന്ന ബിജെപിക്ക് നേടാനായത് വെറും 6600 ഓളം വോട്ടുകള്‍ മാത്രമാണ്.

ALSO READ: മറാഠ സംവരണ വിഷയം: പരിഹാരം കാണാനാകാതെ മഹാരാഷ്ട്ര സർക്കാർ

ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പുര്‍ എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായ തഫാജ്ജല്‍ ഹൊസ്സൈന്‍, ബിന്ദു ദേബ്‌നാഥ് എന്നിവര്‍ വിജയിച്ചു. ഉത്തരാഖണ്ഡിലെ ഭാഗേശ്വര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 2400 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഈ വിജയം പ്രതിപക്ഷ സഖ്യത്തിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ബിജെപി ക്യാമ്പില്‍ ആശങ്ക സൃഷ്ടിക്കാനും ഇന്ത്യാ സഖ്യത്തിന് കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സഖ്യത്തിന്‍റെ മേല്‍ക്കൈ ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ALSO READ: നിങ്ങൾ തോറ്റുപോയാലോ എന്ന് ഞാൻ ചോദിച്ചു, അപ്പോൾ ജെയ്‌ക്ക് പറഞ്ഞ ഒരു മറുപടിയുണ്ട്, അതെന്നെ ഞെട്ടിച്ചു കളഞ്ഞു: സുബീഷ് സുധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News