മണിപ്പൂരിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ ‘ഇന്ത്യ’

കലാപം അണയാതെ തുടരുന്ന മണിപ്പൂരിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’. സംസ്ഥാനത്തിന്‍റെ നിലവിലെ സ്ഥിതിഗതികൾ മനസിലാക്കുന്നതിനാണ് സംഘത്തെ അയയ്ക്കുക. 26 പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കള്‍ സംഘത്തിൽ ഉണ്ടാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ സ്വാധീനമുള്ള പാർട്ടികളായിരിക്കും സംഘത്തെ നയിക്കുക.

ALSO READ: ‘മണിപ്പൂരിനെ രക്ഷിക്കുക’; ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനകീയ കൂട്ടായ്മ ഇന്ന്

അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം  കേന്ദ്ര സർക്കാരിനെതിരായി കൊണ്ടുവരുന്ന  അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുന്നത് ദില്ലി ഓർഡിനൻസിന് പകരമുള്ള ബിൽ അവതരിപ്പിച്ച ശേഷമെന്നാണ് വിവരം.

അതേസമയം മണിപ്പൂരിലെ കുക്കി – മെയ്തെയ് വിഭാഗങ്ങളുമായി രഹസ്യാന്വേഷണ ബ്യൂറോയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. രഹസ്യന്വേഷണ വിഭാഗത്തിലെ മുൻ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് നീക്കങ്ങള്‍ നടക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര സർക്കാർ നിലപാട് ഇരു വിഭാഗത്തേയും ഇതിനോടകം  അറിയിച്ചു.

ALSO READ: ‘ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന് ആയുധം നല്‍കി സംഘടിപ്പിച്ച വംശീയ ഉന്മൂലനം’; മോദിക്കെതിരെ സിറോ മലബാര്‍ സഭ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News