ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടി യോഗം പട്‌നയില്‍ ആരംഭിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിലാണ് യോഗം. കേന്ദ്ര ഏജന്‍സികളെ മോദി സര്‍ക്കാര്‍ രാഷ്ട്രീയ വേട്ടയാടലിന് ഉപയോഗിക്കുന്നുവെന്നതും മണിപ്പൂര്‍ സംഘര്‍ഷത്തിലെ പ്രധാനമന്ത്രിയുടെ മൗനമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവും
ബിജെപിക്കെതിരെ ഒരുമിച്ചു നീങ്ങുന്നതിന്റെ ഭാഗമായി ഒരു കരട് തയാറാക്കലാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാനഅജണ്ട. കേന്ദ്ര ഏജന്‍സികളെ മോദി സര്‍ക്കാര്‍ രാഷ്ട്രീയ വേട്ടയാടലിന് ഉപയോഗിക്കുന്നുവെന്നതും മണിപ്പൂര്‍ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനവുമടക്കം പൊതുതാത്പര്യ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
Also Read : തൊപ്പി തെളിവുകൾ നശിച്ചതായി പൊലീസിന് സംശയം; വാതിൽ ചവിട്ടിപ്പൊളിച്ചതിന് പിന്നിൽ
കേന്ദ്ര ഓര്‍ഡിനന്‍സിനെതിരായായി കോണ്‍ഗ്രസ് പരസ്യ നിലപാട് സ്വീകരിക്കാത്തത് ആം ആദ്മിയെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. കോണ്‍ഗ്രസ് നിലപാട് അറിയിച്ചില്ലെങ്കില്‍ യോഗം ബഹിഷ്‌കരിക്കുമെന്ന് അരവിന്ദ് കെജ് രിവാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബി ജെ പി ക്കെതിരെ ഒറ്റകെട്ടായി പോരാടുമെന്നും ഓര്‍ഡിനന്‍സ് വിഷയത്തില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് തീരുമാനമെടുക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ബാര്‍ഗെ പറഞ്ഞു.
Also Read : ‘ചുമ്മാതിരി, എനിക്ക് നിങ്ങളോടൊന്നും പറയാനില്ല’; കൈരളി ന്യൂസിനോട് കയർത്ത് കെ.സുധാകരൻ
അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റ് ധാരണ പൊതു മിനിമം പരിപാടി തുടങ്ങിയവയൊന്നും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കില്ല. സിപിഐഎം, കോണ്‍ഗ്രസ്, എഎപി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങി 18 പ്രതിപക്ഷ പാര്‍ട്ടികളാണ് ബിജെപിക്കെതിരെ ഒന്നിക്കുന്നത്. സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ബാര്‍ഗെ മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്‍ മമതാ ബാനര്‍ജി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here