‘പ്രതിപക്ഷം നടക്കുന്നത് കുരുക്കുമായി, എട്ടുകൊല്ലം ആയിട്ടും കഴുത്ത് കിട്ടിയിട്ടില്ല’: മന്ത്രി എം ബി രാജേഷ്

കേരളത്തിലെ പ്രതിപക്ഷം നടക്കുന്നത് കുരുക്കുമായി ആണെന്നും എട്ടുകൊല്ലം ആയിട്ടും അതിന് കഴുത്ത് കിട്ടിയിട്ടില്ലെന്നും മന്ത്രി എം ബി രാജേഷ്. നിയമസഭയിലെ മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ചായിരുന്നു മന്ത്രിയുടെ മറുപടി. കേരളത്തിലെ പ്രതിപക്ഷം ഒരു കുരുക്കുമായി നടക്കുകയാണ്. ആദ്യം ആ കുരുക്കുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പിന്നാലെ നടന്നു. ആ കഴുത്തില്‍ അത് പാകമായില്ല. പിന്നീട് എക്‌സൈസ് മന്ത്രിയുടെ കഴുത്തിന് പിന്നാലെ നടന്നു. അതും പാകമാകുന്നില്ല. അതിന് പാകമാകുന്ന കഴുത്തുള്ളവര്‍ അപ്പുറത്താണെന്ന് പ്രതിപക്ഷത്തോട് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ALSO READ:‘മദ്യനയവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ല’: മന്ത്രി എം ബി രാജേഷ്

ആത്യന്തികമായി ഒരു കഴുത്താണ് പ്രതിപക്ഷം ലക്ഷ്യംവെയ്ക്കുന്നത്. എട്ടുകൊല്ലം ആയിട്ടും ആ കഴുത്ത് കിട്ടിയിട്ടില്ല. നിങ്ങള്‍ കഴുത്ത് തിരക്കി ഇങ്ങനെ നടന്നുകൊണ്ടേയിരിക്കും…മന്ത്രി പരിഹസിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പറയുന്നത് തെറ്റായ കാര്യങ്ങളാണ്. ശബ്ദ സന്ദേശം എങ്ങനെ പുറത്തായി എന്നതല്ല അന്വേഷിക്കുന്നത്. ഗൂഢാലോചന മാത്രമാണ് അന്വേഷിക്കുന്നത് എന്നത് വസ്തുതാ വിരുദ്ധമാണ്. ആ ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാനാണ് തന്റെ പി എസ് ആവശ്യപ്പെട്ടതെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

ALSO READ:തെറ്റിനെ തെറ്റായി തന്നെ കാണും; ചികിത്സ പിഴവിന് ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചു: മന്ത്രി വീണ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News