മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച അടിയന്തരപ്രമേയം കൊണ്ട് പ്രതിപക്ഷം എന്ത് നേടി? ഉന്നയിച്ച ഏതെങ്കിലും വിഷയത്തില്‍ മുന്‍തൂക്കം നേടാനായോ? ഈ അടിയന്തര പ്രമേയം പ്രതിപക്ഷത്തിന് സമ്മാനിച്ചത് നിരാശയായിരുന്നു. പ്രതിപക്ഷം ശരിക്കും എയറിലായിപ്പോയെന്ന് തന്നെ പറയാം.
അന്വേഷണം നടത്തി എഡിജിപിക്കെതിരെ നടപടിയെടുത്തത് സര്‍ക്കാരിന് വിശദീകരിക്കാനായി. ആർഎസ്എസ് ബന്ധം ആരോപിച്ച പ്രതിപക്ഷത്തെ അത് തിരിഞ്ഞുകൊത്തി. വര്‍ഷവും തീയതിയും പറഞ്ഞാണ് കോണ്‍ഗ്രസ് – ആര്‍എസ്എസ് ബന്ധത്തെ ഭരണപക്ഷം അവതരിപ്പിച്ചത്… പലസമയത്തും പ്രതിപക്ഷം ചരിത്രക്ലാസിലെന്നപോലെ നിശബ്ദം കേട്ടിരുന്നു… RSS ചങ്ങാത്തത്തില്‍ പ്രതിപക്ഷനേതാവിനെ തന്നെ പിടിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളു. നിസ്സംഗതയോടെ പ്രതിപക്ഷ അംഗങ്ങള്‍ കണ്ടിരുന്നു.
അക്ഷരാര്‍ത്ഥത്തില്‍ മലപ്പുറം പറഞ്ഞ് കുടുങ്ങി. ജനസംഘത്തോടൊപ്പം മലപ്പുറം ജില്ലാ രൂപീകരണത്തെ എതിര്‍ത്തവരല്ലേ കോണ്‍ഗ്രസെന്ന ചോദ്യത്തില്‍ പ്രതിപക്ഷത്തിന്റെ ചീട്ട് കീറി. കോണ്‍ഗ്രസിനെ സഹായിക്കാന്‍ ലീഗിന് പോലും പറ്റിയില്ല. പണ്ടേക്ക് പണ്ട് ഇഎംഎസ് സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ ലീഗ് ആ മന്ത്രിസഭയില്‍ അംഗമായിരുന്നു. സിഎച്ച് മുഹമ്മദ് കോയയുടെ കോണ്‍ഗ്രസ് വിമര്‍ശനം സഭയില്‍ പാറി. ആർഎസ്എസുമായുള്ള കോൺഗ്രസിന്‍റെ ബന്ധത്തെക്കുറിച്ച് മന്ത്രി എം ബി രാജേഷും വി എസ് ജോയിയുമൊക്കെ അക്കമിട്ട് പറഞ്ഞപ്പോൾ പ്രതിപക്ഷത്തിന് കേട്ടിരിക്കാൻ മാത്രമെ നിർവാഹമുണ്ടായിരുന്നുള്ളു.
Also Read; സ്വര്‍ണക്കടത്ത് പ്രതികളുമായി ലീഗ് നേതൃത്വത്തിന്റെ ബന്ധം;നിയമസഭയില്‍ പ്രതിരോധത്തിലായി യുഡിഎഫ്
മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസ് പിന്തുണയിൽ 1977 ൽ ജയിച്ചല്ലോയെന്ന ചോദ്യം ചോദിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശനെ മന്ത്രി എം ബി രാജേഷ് പൊളിച്ചടുക്കി. ഏറെക്കാലമായി കോൺഗ്രസുകാരുടെയും ലീഗുകാരുടെയുമൊക്കെ വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയിലെ പൊള്ളയായ ഈ വാദം പ്രതിപക്ഷനേതാവ് സഭയിൽ ഉന്നയിച്ചു കുടുങ്ങുകയായിരുന്നു.
ലീഗ് എംഎല്‍എ എ ഷംസുദ്ദീന്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചതൊഴിച്ചാല്‍ ലീഗിന്റെ സ്ഥിതി കഷ്ടമായിരുന്നു. എങ്ങും തൊടാതെ കുഞ്ഞാലിക്കുട്ടി, കൈരളി ന്യൂസ് പുറത്തുകൊണ്ടുവന്ന എം കെ മുനീറിന്റെ സ്വര്‍ണ്ണക്കടത്തുകാരുമായുള്ള കൊടുവള്ളി ബന്ധവും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ എടച്ചേരി സ്വർണക്കടത്ത് കേസിൽപ്പെട്ടതും കുഞ്ഞാലിക്കുട്ടിയെ അക്ഷരാർത്ഥത്തിൽ വലച്ചു. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ അന്‍വര്‍ അപ്രസക്തനാവുന്നതും കണ്ടു… സഭ പിരിഞ്ഞയുടന്‍ പി വി അന്‍വര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണാന്‍ രാജ്ഭവനിലേക്ക് പോകുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here