ഒ ആര്‍ കേളുവിന് വയനാട്ടില്‍ ഉജ്ജ്വല സ്വീകരണം

പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഒ ആര്‍ കേളുവിന് വയനാട്ടില്‍ ഉജ്ജ്വല സ്വീകരണം. ജില്ലാ അതിര്‍ത്തിയായ ലക്കിടിയില്‍ എല്‍ഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ ആദ്യ സ്വീകരണം നല്‍കി. തുടര്‍ന്ന് കല്‍പ്പറ്റയില്‍ സ്വീകരണ പൊതുസമ്മേളനവും നടന്നു.

ALSO READ:മാവേലിക്കരയില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇളകിവീണ് രണ്ടുപേര്‍ മരിച്ചു

മന്ത്രിസഭയിലേക്ക് പ്രവേശിക്കുന്ന മാനന്തവാടിയുടെ ജനകീയ എം എല്‍ എക്ക് നാട് നല്‍കിയത് ഊഷ്മള വരവേല്‍പ്പാണ്. എല്‍ഡിഎഫ് ജില്ലാ നേതാക്കളായ സി കെ ശശീന്ദ്രന്‍ പി ഗഗാറിന്‍ ഇ ജെ ബാബു തുടങ്ങിയവര്‍ ഒ ആര്‍ കേളുവിനെ ലക്കിടിയില്‍ സ്വീകരിച്ചു. വാഹന റാലിയിലൂടെയായിരുന്നു കല്‍പ്പറ്റയിലേക്ക് എത്തിയത്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖരുള്‍പ്പെടെ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണയോഗത്തില്‍ പങ്കെടുത്തു. എം വി ശ്രേയാംസ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു. മനുഷ്യരുടെ ജീവിത പ്രശ്‌നങ്ങളില്‍ ഇടപെടുന്ന മന്ത്രിയായിരിക്കും ഒ ആര്‍ കേളുവെന്ന് വയനാട് പ്രതീക്ഷിക്കുന്നതായും അതിനായുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു.

ALSO READ:കെ രാധാകൃഷ്ണന്‍ സിപിഐഎം ലോക്സഭാ കക്ഷി നേതാവ്

വയനാട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ളവയുടെ സമഗ്രവികസനം ലക്ഷ്യമാക്കി ജനകീയ പിന്തുണയോടെ പ്രവര്‍ത്തിക്കുമെന്ന് മറുപടി പ്രസംഗം നടത്തിയ മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ഒ ആര്‍ കേളു വയനാട്ടിലെത്തിയത്. നൂറുകണക്കിനാളുകളാണ് വയനാട്ടില്‍ നിന്ന് സത്യപ്രതിജ്ഞ ചടങ്ങിന് തലസ്ഥാനത്തെത്തിയത്. മാനന്തവാടിയെ വികസന കുതിപ്പിലേക്ക് നയിച്ച ജനപ്രതിനിധി മന്ത്രിയാവുമ്പോള്‍ ആദിവാസി മേഖലയിലുള്‍പ്പെടെയുള്ള മുന്നേറ്റമാണ് ജില്ല പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News