രണ്ടാം പിണറായി സര്‍ക്കാരില്‍ പുതിയ മന്ത്രി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടക്കമുള്ള പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. മന്ത്രി ഒ.ആര്‍ കേളു സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു.
ALSO READ: ബോംബ് വെച്ചെന്ന് തമാശയ്ക്ക് മെയിൽ അയച്ചു; ദില്ലി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി നടത്തിയ പതിമൂന്നുകാരന്‍ പിടിയിൽ
രാജ്ഭവനില്‍ നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒ.ആര്‍ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് ഒ.ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞ.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. വയനാട്ടില്‍നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായെത്തി. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പൗരപ്രമുഖരും ,ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിനെത്തി. ഗവര്‍ണറുടെ ചായ സത്ക്കാരത്തില്‍ പങ്കെടുത്തശേഷമാണ് മന്ത്രി ഒ.ആര്‍ കേളു സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തത്.
ലോക്‌സഭയിലേക്ക് വിജയിച്ച കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് ഒ ആര്‍ കേളു പുതിയ പദവിയില്‍ എത്തുന്നത്.പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പാണ് ഒ.ആര്‍ കേളുവിന്റെ ചുമതല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here