ഒ ആര്‍ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

കെ രാധാകൃഷ്ണന്റെ ഒഴിവിലേക്ക് രണ്ടാം പിണറായി സര്‍ക്കാരില്‍ പുതിയ മന്ത്രി. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ മന്ത്രിയായി ഒ ആര്‍ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ALSO READ:‘സ്വാർത്ഥനെന്ന് പറഞ്ഞവർ കാണുക ഈ റൊണാൾഡോയെ’, ഗോളടിക്കാൻ ലഭിച്ച അവസരം സഹതാരത്തിന് കൈമാറി; താരത്തെ വാഴ്ത്തിപ്പാടി ആരാധകർ

മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ മന്ത്രി എത്തുന്നത്. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ALSO READ:സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും

വയനാടിന്റ ചരിത്രത്തിലെ ആദ്യത്തെ സിപിഐഎം മന്ത്രിയായാണ് കേളു രണ്ടാം പിണറായി സര്‍ക്കാരില്‍ എത്തുന്നത്. 2016ല്‍ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് ഒ ആര്‍ കേളു എംഎല്‍എ ആകുന്നത്. തുടര്‍ച്ചയായി പത്തുവര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സിപിഐഎം സംസ്ഥാന സമിതിയിലെ വയനാട് ജില്ലയില്‍ നിന്നുള്ള ആദ്യ പട്ടികവര്‍ഗ നേതാവാണ്. ആദിവാസി ക്ഷേമസമിതിയുടെ സംസ്ഥാന പ്രസിഡന്റാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News