മഴ; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ തുടരുന്നു. തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റു മൂന്നു ജില്ലകളിൽ യെല്ലോ നിലനിൽക്കുന്നുണ്ട്. വടക്കൻ മധ്യകേരളത്തിൽ പൊതുവേ മഴ മാറി നിൽക്കുന്ന സാഹചര്യമാണ്. എന്നാൽ പത്തനംതിട്ട, ആലപ്പുഴ അടക്കമുള്ള തെക്കൻ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. അതിശക്ത മഴ മുന്നറിപ്പായ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന തിരുവനന്തപുരം ജില്ലയിൽ മലയോര തീരദേശ നഗരപ്രദേശങ്ങളിൽ താരതമ്യേന ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.

Also Read; തൃശൂരില്‍ ഭര്‍ത്താവ് ഭാര്യാ സഹോദരനെ കുത്തി പരുക്കേല്‍പിച്ചു

കഴിഞ്ഞ ദിവസം രാത്രിയിൽ ആരംഭിച്ച മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉയർന്ന തിരമാല ജാഗ്രതയും കടലാക്രമണ സാധ്യതയും നിലനിൽക്കുന്നുണ്ട്. കേരള – ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്, എന്നാൽ കര്‍ണാടക തീരത്ത് തടസമുണ്ടാകില്ലെന്ന് കേന്ദ്ര സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. നാളെയോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.

Also Read; നീന്തൽ കുളത്തിൽ മുതലക്കുഞ്ഞ്; കണ്ടെത്തിയത് ആളുകൾ എത്തുന്നതിനു തൊട്ടുമുൻപ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News