ആയിരങ്ങളെ ദുരിതത്തിലാക്കി മഹാരാഷ്ട്രയിലെ മഴക്കെടുതി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ 15 പേരുടെ മരണം റിപ്പോർട്ട് ചെയ്തു. പശ്ചിമ മഹാരാഷ്ട്രയിൽ ഓറഞ്ച് അലർട്ടും മുംബൈയിലും സമീപ പ്രദേശമായ താനെയിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ALSO READ: സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്
മഹാരാഷ്ട്രയിൽ തുടർച്ചയായി പെയ്ത കനത്ത മഴയിൽ വലിയ നാശ നഷ്ടങ്ങളാണ് വിതച്ചത്. നിരവധി വീടുകളിൽ വെള്ളം കയറി. ശക്തിയായ മഴയിൽ മുംബൈ നഗരത്തിലെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി. വാരാന്ത്യത്തിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപ മുഖ്യമന്ത്രി അജിത് പവാറുമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതല നിർവഹിക്കുന്നത്.
പശ്ചിമ മഹാരാഷ്ട്ര ജില്ലകളായ റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ്, പൂനെ, സത്താറ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മുംബൈയിലും താനെയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിച്ചു. ഇതിനകം നാനൂറോളം കുടുംബങ്ങളെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here