തണുപ്പ് അസഹനീയം, ദില്ലിയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കൊടൂര തണുപ്പും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെയും ഇന്നുമായി രാജ്യ തലസ്ഥാനത്ത് മഴ തുടരുന്നതിനാൽ 15 ഡിഗ്രിയായി താപനിലയും താഴ്ന്നിരിക്കുകയാണ്. ഉത്തരേന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും സമാന സ്ഥിതിയാണ് ഉള്ളത്.

മഴയെത്തുടർന്ന്‌ സൗത്ത്, സെൻട്രൽ, നോർത്ത് ദില്ലി എന്നീ ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. മേഖലയിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

ALSO READ: അണ്ണാ സർവകലാശാല പീഡനം, പെൺകുട്ടിയെക്കുറിച്ച് മോശമായി ആരും സംസാരിക്കണ്ടെന്ന് മദ്രാസ് ഹൈക്കോടതി; ചെന്നൈ പൊലീസിനെതിരെ രൂക്ഷ വിമർശനം

തെക്കുകിഴക്കൻ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ആലിപ്പഴ വർഷത്തോടൊപ്പമുള്ള ഇടിമിന്നലിന്‌ സാധ്യതയുണ്ട്.

ALSO READ: ഇഞ്ചക്ഷൻ ഭയന്ന് ഇനി ആശുപത്രിയിൽ പോകാതിരിക്കണ്ട; സൂചിയില്ലാ സിറിഞ്ചുകൾ വികസിപ്പിച്ചെടുത്ത് ബോംബെ ഐഐടി

ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ചണ്ഡീഗഡ്, ദില്ലി, പശ്ചിമ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, പശ്ചിമ മധ്യപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News