സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഇടുക്കി കോഴിക്കോട് വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഒഴുകെയുള്ള ജില്ലകൾക്കാണ് യെല്ലോ മുന്നറിയിപ്പ് നൽകിയത്.

ALSO READ: വെള്ളം ചോദിച്ചെത്തി പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാൽസംഗം ചെയ്ത പ്രതി പിടിയിൽ

മധ്യ-വടക്കൻ ജില്ലകളിലാണ് മഴ ശക്തമാവുക. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദേശവും കടലാക്രമണ സാധ്യതയും നിലനിൽക്കുന്നതിനാൽ തീരദേശ മേഖലകളിൽ ജാഗ്രത തുടരണം. തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് ഏർപ്പെടുത്തി. മലയോര മേഖലകളിലും പ്രത്യേക ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ALSO READ: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും കാറ്റിനും സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News