സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ,ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ കനക്കും. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും, എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്.

ALSO READ: ‘കമ്മ്യൂണിസവും ഒരു വികാരമാണ്, കാൾ മാക്സ് എഴുതുന്നതിന് മുൻപേ പലർക്കും അതുണ്ടായി’, അന്പേ ശിവം സിനിമയിലെ കമൽഹാസൻ്റെ സംഭാഷണം വീണ്ടും ചർച്ചയാകുന്നു: വീഡിയോ

തെക്കൻ തെലങ്കാനയ്ക്ക് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെയും അറബിക്കടലിൽ കേരളതീരത്തിന് സമീപത്ത് രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിലും സാധ്യതയുണ്ട്. ഉയർന്ന തിരമാല സാധ്യതയും കള്ളക്കടൽ പ്രതിഭാസ സാധ്യതയും കണക്കിലെടുത്ത് കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തീരദേശത്തും പ്രത്യേക ജാഗ്രത നിർദ്ദേശം തുടരുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചൽ സാധ്യത കണക്കിലെടുത്ത് മലയോര പ്രദേശത്തും പ്രത്യേക ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.

ALSO READ: സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News