സാധാരണഗതിയിൽ ഓറഞ്ച് തൊലി സൗന്ദര്യ സംരക്ഷണത്തിന് മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഓറഞ്ച് തൊലി കൊണ്ട് ഒരു അച്ചാർ പരീക്ഷിച്ചു നോക്കിയാലോ. ഓറഞ്ചിന്റെ രുചിയിൽ ഒരു ഓറഞ്ച് തൊലി അച്ചാർ ഉണ്ടാക്കാം.
ചേരുവകൾ
പഴുത്ത ഓറഞ്ചിന്റെ തൊലി – ആവശ്യത്തിന്
പച്ചമുളക് -4
ഇഞ്ചി ചെറുതായി അരിഞ്ഞത് -1/2 ടീസ്പൂണ്‍
വെള്ളുത്തുള്ളി – 6 അല്ലി
നല്ലെണ്ണ-പാകത്തിന്
കടുക് -പാകത്തിന്
ഉപ്പ് -പാകത്തിന്
കറിവേപ്പില -2 തണ്ട്
മുളക്‌പൊടി -2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
ഉലുവ പൊടി – കാല്‍ ടീസ്പൂണ്‍
കായപൊടി -കാല്‍ ടീസ്പൂണ്‍
വിനാഗിരി -3.5 ടീസ്പൂണ്‍
Also Read: ‘വീണ്ടും ഫഫ ഫൺ ആൻഡ് മാജിക്’, ആരാധകരെ ആവേശത്തിലാക്കി ‘ആവേശം’, എന്തൊരു കളർഫുൾ ട്രൈലെർ
പാകം ചെയ്യുന്ന വിധം
പഴുത്ത ഓറഞ്ചിന്റെ തൊലി നന്നായി കഴുകിയെടുക്കണം. വാടിയ ഓറഞ്ച് തൊലി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ശേഷം ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞ് വെള്ളം ചേര്‍ത്ത് തിളപ്പിച്ചെടുക്കണം. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ഓറഞ്ച് തൊലി മാറ്റി വെക്കണം. പാനില്‍ എണ്ണ ചൂടാക്കിയശേഷം കടുക് പൊട്ടിക്കണം. അതിലേക്ക് കറിവേപ്പില ചേര്‍ത്ത ശേഷം, അരിഞ്ഞുവെച്ച വെള്ളുത്തുള്ളി ,ഇഞ്ചി ,പച്ചമുളക് ഇവ ചേര്‍ത്ത് ഇളക്കണം. ഇവയുടെ പച്ചമണം മാറി എണ്ണയില്‍ മൂപ്പിച്ചശേഷം മാറ്റി വെച്ചിരിക്കുന്ന ഓറഞ്ച് തൊലി ഇതിലേക്ക് ചേര്‍ത്ത് കൊടുത്താം.
ഓറഞ്ചിന്റെ തൊലി എണ്ണയില്‍ കിടന്നു നന്നായി മൊരിഞ്ഞുവരണം. നന്നായി ഡ്രൈ ആകുന്നവരെ ഇളക്കണം. കുറഞ്ഞ തീയില്‍ പാചകം ചെയ്യാന്‍ ശ്രദ്ധിക്കാം. ശേഷം ഇതിലേക്ക് ഉപ്പ് ചേര്‍ത്തുകൊടുക്കണം . ശേഷം മഞ്ഞള്‍പൊടി , മുളക്‌പൊടി, ഉലുവപ്പൊടി ,കായപ്പൊടി ഇവ ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. പൊടികള്‍ പാത്രത്തിന് അടിയില്‍ പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നന്നായി ഉണക്കി പച്ചമണം മാറികഴിയുമ്പോള്‍ വിനാഗിരി കൂടെ ചേര്‍ക്കാം. നല്ല രുചിയൂറുന്ന ഓറഞ്ച് തൊലി അച്ചാര്‍ റെഡി. ചൂടാറിയ ശേഷം വായു കടക്കാതെ കുപ്പിയിലാക്കി സൂക്ഷിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here