വേനല്‍ക്കാലത്ത് ആരോഗ്യം സംരക്ഷിക്കുന്നതുപോലെ ചര്‍മവും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. മുഖവും ചര്‍മവുമെല്ലാം വേനല്‍ക്കാലത്ത് പരിപാലിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് ഒരു ഫേസ് പാക്ക് സിംപിളായി വീട്ടില്‍ തയ്യാറാക്കിയാലോ ?
ഓറഞ്ച് പൊടി അരച്ചത്, തേന്‍, ചെറുനാരങ്ങനീര് എന്നിവ കലര്‍ത്തി മുഖത്ത് പുരട്ടാം.
മുഖത്ത് പുരട്ടി ഉണങ്ങി കഴിയുമ്പോള്‍ കഴുകിക്കളയാം.
ഇത് ചര്‍മത്തിന് മൃദുത്വവും നിറം നല്‍കാനും സഹായിക്കും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക.
ഉണങ്ങി കഴിയുമ്പോള്‍ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.
ചര്‍മം വൃത്തിയാക്കുന്നതിനും കൂടുതല്‍ തിളക്കം ലഭിക്കുന്നതിനും ഈ പാക്ക് നല്ലതാണ്.
ഓറഞ്ച് തൊലി പൊടിച്ചതും ചന്ദനപ്പൊടിയും പനിനീരും എന്നിവ കലര്‍ത്തി മുഖത്ത് പുരട്ടുക.
ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. മുഖക്കുരു മാറാനും ചര്‍മത്തിന് തിളക്കം നല്‍കാനുമെല്ലാം ഈ പാക്ക് മികച്ചതാണ്.
ഓറഞ്ചുതൊലി ഉണക്കി പൊടിച്ചതും മഞ്ഞള്‍പ്പൊടിയും തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മത്തിന് നിറം നല്‍കാന്‍ സാഹായിക്കും.
മുഖത്തെ കരുവാളിപ്പ് മാറാനും ഈ പാക്ക് നല്ലതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here