ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍. ബ്രിജ്ഭൂഷന്റെ ഗോണ്ടയിലെ കമ്പനിയുടെ അനധികൃത മണല്‍ ഖനനവും ധാതുക്കളുടെ കയറ്റുമതിയും കാരണം സരയു നദിക്ക് നാശമുണ്ടായെന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഗോണ്ട എംപിയും സ്ഥാനമൊഴിയുന്ന ഡബ്ല്യുഎഫ്ഐ തലവനുമാണ് ബ്രിജ് ഭൂഷണ്‍.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ച്, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ, ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഗോണ്ടയിലെ ജില്ലാ മജിസ്ട്രേറ്റ് എന്നിവരടങ്ങുന്ന ഒരു സംയുക്ത സമിതി രൂപീകരിച്ചു. വിഷയത്തില്‍ ഒരാഴ്ച്ചയ്ക്കകം യോഗം ചേരാനാണ് കമ്മീഷന്റെ നിര്‍ദ്ദേശം.
വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ ആരോപണങ്ങളും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പുമുള്‍പ്പെടെ രാഷ്ട്രീയ- നിയമ പ്രശ്‌നങ്ങള്‍ നേരിടുന്നതിനിടെയാണ് ബ്രിജ്ഭൂഷണെതിരെ പുതിയ അന്വേഷണം. 2016-ലെ സുസ്ഥിര മണല്‍ ഖനന മാനേജ്മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, 2020-ലെ മണല്‍ ഖനനത്തിനായുള്ള എന്‍ഫോഴ്സ്മെന്റ് & മോണിറ്ററിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഖനനം ചെയ്ത പ്രദേശങ്ങളുടെ പുനരുദ്ധാരണം/പുനരധിവാസം, സരയൂ നദിക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ളവ പാലിക്കുന്നുണ്ടോയെന്ന് സമിതി പരിശോധിക്കണം.
ദേശീയ ഹരിത ട്രൈബ്യൂണലിന് ലഭിച്ച കത്തിലാണ് ഈ നിര്‍ദേശമുളളത്. കത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ എന്‍ജിടി പരിഗണിണിച്ചു. കേസര്‍ ഗഞ്ചില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ശ്രീ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്, മജ്രാത്ത്, ജയ്ത്പൂര്‍, നവാബ്ഗഞ്ച്, തെഹ്സില്‍ തര്‍ബ്ഗഞ്ച്, ജില്ല ഗോണ്ട എന്നീ ഗ്രാമങ്ങളില്‍ അനധികൃത ഖനനം നടത്തി , പ്രതിദിനം 700 ലധികം ഓവര്‍ലോഡ് ചെയ്ത ട്രക്കുകളില്‍ ചെറു ധാതുക്കള്‍ കടത്തി, 20 ലക്ഷം ക്യുബിക് മീറ്റര്‍ അളവിലുള്ള ചെറുകിട ധാതുക്കളുടെ സംഭരണവും അനധികൃത വില്‍പ്പനയും, അമിതഭാരമുള്ള ട്രക്കുകള്‍ പട്പര്‍ ഗഞ്ച് പാലത്തിനും റോഡിനും കേടുപാടുകള്‍ വരുത്തി എന്നിവ സംബന്ധിച്ചാണ് അപേക്ഷയിലെ പരാതികളെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു.
also read:മയക്കു മരുന്ന് കൈവശം വെച്ച കേസ്; കുറ്റവിമുക്തയാക്കിയ നടി ക്രിസന്‍ പെരേര തിരിച്ചെത്തി
സംയുക്ത സമിതി പരാതി അയച്ച വ്യക്തിയുമായും ബ്രിജ് ഭൂഷണ്‍ സിംഗിന്റെ കമ്പനിയുമായും കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇതിലൂടെ പരാതി പരിശോധിച്ച് ഉചിതമായ പരിഹാരനടപടികള്‍ കൈക്കൊള്ളാനാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here