കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ കണ്ടെത്തി മയക്കു വെടിവെക്കാന്‍ ഉത്തരവ്

കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ കണ്ടെത്തി മയക്കു വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു.പ്രശ്നബാധിത പ്രദേശങ്ങളിൽ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ വനപാലകരെ ഉൾപ്പെടുത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ALSO READ: പണിമുടക്കി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും, വെട്ടിലായി ഉപയോക്താക്കൾ, അക്കൗണ്ടുകൾ സ്വയം ലോഗൗട്ടായി

ഉയർന്ന താപനില കാരണം കാട്ടിൽ നിന്ന് വന്യമൃഗങ്ങൾ പുറത്തുവരാൻ സാധ്യതയുള്ളതിനാൽ വനത്തിൽ പ്രവേശിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു, കൂടാതെ ഏതെങ്കിലും വന്യമൃഗങ്ങളെ ജനവാസ കേന്ദ്രങ്ങൾക്ക് സമീപം കണ്ടാൽ ടോൾ ഫ്രീ നമ്പറിൽ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്ന തായി സിഡബ്ല്യൂഡബ്ല്യൂ അറിയിച്ചു. വനം വകുപ്പ് മന്ത്രി നേരത്തെ നിര്‍ദേശം നല്‍കി യ പ്രകാരം ആണ് നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവിട്ടത് . ടോൾ ഫ്രീ നമ്പർ: 18004254733

അതേസമയം കക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂരാച്ചുണ്ടിലെ എബ്രഹാമിൻ്റെ കുടുംബത്തിന് ആശ്വാസ ധനം നാളെ നൽകുമെന്ന് വനം മന്ത്രി ശശീന്ദ്രൻ. ആവശ്യമെങ്കിൽ കാട്ടുപോത്തിനെ മയക്ക് വെടി വെക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

ALSO READ: കേന്ദ്ര സർക്കാർ പാസാക്കിയ വനം, വന്യജീവി നിയമം മനുഷ്യത്വ വിരുദ്ധവും കാടത്തം നിറഞ്ഞതും; കർഷക സംഘം കോഴിക്കോട് ജില്ല സെക്രട്ടറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News