സിഎജിയെ കൂച്ചുവിലങ്ങിട്ട് കേന്ദ്രം; ഓഡിറ്റിംഗ് ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലെ വന്‍ അഴിമതി പുറത്തുകൊണ്ടുവന്ന ദില്ലിയിലെ സിഎജിയുടെ എല്ലാ ഫീല്‍ഡ് ജോലികളും തടയാന്‍ നിക്കം. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഓഡിറ്റിംഗ് ജോലികളാണ് നിര്‍ത്തിവയ്ക്കാന്‍ സിഎജി ഉത്തരവിട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കൂടുതല്‍ അഴിമതികള്‍ പുറത്തുവരുന്നത് തടയുകയാണ് ലക്ഷ്യം.

READ ALSO:ഇസ്രയേല്‍ മിസൈല്‍ ആക്രമണം; മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ആയുഷ്മാന്‍ ഭാരത്, ഭാരത് മാല എന്നിവയടക്കമുള്ള പദ്ധതികളിലെ അഴിമതി കണ്ടെത്തിയ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് എല്ലാ ഫീല്‍ഡ് ജോലികളും തടയാന്‍ കേന്ദ്രനീക്കം. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഓഡിറ്റിംഗ് നിര്‍ത്തിവയ്ക്കാന്‍ സിഎജി ഗിരീഷ് ചന്ദ്ര മുര്‍മു ഉത്തരവിട്ടു. മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായ സിഎജി ഗിരീഷ് ചന്ദ്ര മുര്‍മു വാക്കാലാണ് ഉത്തരവിട്ടത്. എന്നാല്‍ രേഖാമൂലം ഉത്തരവ് വേണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. മാത്രമല്ല, ഒരു റിപ്പോര്‍ട്ടിലും സിഎജി ഗിരീഷ് ചന്ദ്ര മുര്‍മു ഒപ്പുവെക്കുന്നില്ലെന്നും ആരോപണമുണ്ട്. സിഎജി ഒപ്പുവയ്ക്കാതെ പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് വയ്ക്കാനുമാകില്ല.

READ ALSO:കണ്ണൂരില്‍ ബസ്സിലിടിച്ച് മറിഞ്ഞ ഓട്ടോയ്ക്ക് തീപിടിച്ച് 2 മരണം

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്രപദ്ധതികളിലെ അഴിമതികള്‍ പുറത്തുവന്നാല്‍ പ്രതിപക്ഷം ആയുധമാക്കുമെന്ന ഭയമാണ് സിഎജിയെ മരവിപ്പിക്കാനുളള നീക്കം. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സിഎജി റിപ്പോര്‍ട്ടുകളുടെ എണ്ണത്തിലും 75 ശതമാനം കുറവുണ്ടായതായും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടുകള്‍ 2015-ല്‍ 55 ആയിരുന്നത് 2020-ല്‍ 14 ആയി കുറഞ്ഞു. സിഎജിയെ ഇനിയും തുറന്നുവിട്ടാല്‍ തന്റെ അഴിമതി വിരുദ്ധ വേഷം അഴിയുമോയെന്ന ഭയമാണ് നരേന്ദ്രമോദിയുടെ നീക്കത്തിന് പിന്നില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration