അവയവക്കടത്ത് കേസ്; ഇരകളെ ഭീഷണിപ്പെടുത്തിയതായി മൊഴി

അവയവക്കടത്ത് കേസിൽ ഇരകളെ ഭീഷണിപ്പെടുത്തിയതായി മൊഴി. പ്രതികൾക്കെതിരെ മൊഴി നൽകാതിരിക്കാൻ അവയവകച്ചവട സംഘമാണ് ഭീഷണിപ്പെടുത്തിയത്. അതേസമയം ഇരയായ ഷമീറിന്റെ രഹസ്യ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപെടുത്തും.

ALSO READ: ഒരു പോസ്റ്റിടും മുൻപ് 100 തവണ ആലോചിക്കുന്നവരാണോ നിങ്ങൾ..? മനസിലെ അനിശ്ചിതത്വങ്ങൾ മറികടക്കാൻ ഇതാ ചില എളുപ്പവഴികൾ

അവയവക്കടത്ത് കേസിൽ കസ്റ്റഡിയിലുള്ള ഷമീറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണമാണ് നടക്കുന്നത്. ഷമീറിനെ കേസിൽ മാപ്പുസാക്ഷിയാക്കിയേക്കും .അവയവക്കച്ചവടം നടത്തിയ ശേഷം കൃത്യമായ ചികിത്സ ഷമീറിന് ലഭിച്ചിട്ടില്ലന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.

കേസിലെ പ്രതികൾക്കെതിരെ മൊഴി നൽകാതിരിക്കാൻ അവയവകച്ചവട സംഘം ഇരകളെ ഭീഷണിപ്പെടുത്തിയതായി മൊഴിയുമുണ്ട്.. ഇക്കാര്യങ്ങളും പൊലീസ് വിശദമായി അന്വേഷിക്കും. അവയവ കടത്ത് സംഘത്തെ പരിചയപ്പെട്ടത് സമൂഹമാദ്ധ്യമങ്ങൾ വഴിയാണെന്നും ഷമീർ മൊഴി നൽകിയിരുന്നു. ഷമീറിനെ ഇറാനിലേക്ക് അയച്ചത് അവയവക്കടത്ത് സംഘത്തിലെ പ്രധാന ഏജൻ്റ് ബല്ലം രാമപ്രസാദ് ഗോണ്ടയെന്നും വ്യക്തമായിട്ടുണ്ട്.

ALSO READ: കസേര കളിക്കും കല്ലുകടികൾക്കും വിരാമം; മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു

കേസിലെ മുഖ്യപ്രതി മധു ഇറാനിലാണുള്ളത്. ഇയാളെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. മധുവിന്റെ കൂട്ടാളിയായ സാബിത്ത് നാസര്‍, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്ത സജിത്ത് ശ്യാം, ഇടനിലക്കാരനായ ആന്ധ്ര സ്വദേശി ബല്ലംകോണ്ട രാംപ്രസാദ് എന്നിവരാണ് ഇതുവരെ പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here