പിഎംഎ സലാമിനെതിരെ രൂക്ഷ വിമർശനവുമായി പ്രവാസ ലോകത്തെ സമസ്ത സംഘടനാ നേതാക്കൾ

P M A Salam

മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെതിരെ രൂക്ഷ വിമർശനവുമായി പ്രവാസ ലോകത്തെ സമസ്ത സംഘടനാ നേതാക്കൾ. തുടർച്ചയായി സമസ്ത നേതാക്കളെ അധിക്ഷേപിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നും സലാമിനെ നിലക്ക് നിർത്തണമെന്നും സമസ്ത സംഘടനകൾ മുസ്ലിം ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.

അതേസമയം, പി എം എ സലാമിൻ്റെ പ്രതികരണo അനാവശ്യവും വിവേകശൂന്യവുമെന്ന് ഐഎൻഎൽ സമസ്ത പണ്ഡിത നേതാക്കൾക്കിടയിലും പ്രതിഷേധം ഉയരുകയാണ്.

Also Read: പാലക്കാട് ഉപതെരഞ്ഞെടുപ്പ്, യുഡിഎഫ് വിജയത്തിനു പിന്നിൽ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് തന്നെ- അവരുടെ വോട്ട് വാങ്ങിയിട്ടുണ്ട്; വി കെ ശ്രീകണ്ഠൻ എംപി

സമസ്ത കേരള ജംഅത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ അധിക്ഷേപിച്ച പി എം എ സലാമിനെതിരെ വലിയ രോഷമാണ് ഉയരുന്നത്. സമസ്തയുടെ അധ്യക്ഷനെ അവഹേളിച്ചതും സമസ്തക്കെതിരെ ലീഗിലെ ചില നേതാക്കൾ തുടർച്ചയായി നടത്തുന്ന പരസ്യ പ്രസ്തവനകളുമാണ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.

അനാവശ്യവും വിവേകശൂന്യവുമാണ് പി എം എ സലാമിൻ്റെ പ്രതികരണമെന്ന് ഐ എൻ എൽ പ്രതികരിച്ചു. കാത്തിരുന്ന് പകപോക്കുന്ന സമീപനമാണ് സലാം സ്വീകരിച്ചതെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഐ എൻ എൽ വ്യക്തമാക്കി.

Also Read: ഭൂരിപക്ഷം നാല് ലക്ഷത്തിൽ കൂടുതൽ എന്നാൽ പ്രിയങ്ക ഗാന്ധിക്ക്‌ ഇവിടെ കിട്ടിയത്‌‌ മൂന്ന് വോട്ട്‌‌ മാത്രം

തൻ്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന പി എം എ സലാമിൻ്റെ വിശദീകരണം സമസ്ത നേതാക്കളെ തൃപ്തിപ്പെടുത്തിയിട്ടില്ല. പി എം എ സലാമിൻ്റെ പരാമർശത്തിൽ കടുത്ത അമർഷത്തിലാണ് സമസ്തയിലെ പണ്ഡിത സഭാ അംഗങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News