കോട്ടയം ഗാന്ധിനഗർ മാർ ഗ്രിഗോറിയോസ് കാരുണ്യനിലയത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു

Mar gregarious karunyanilayam

കോട്ടയം ഗാന്ധിനഗർ മാർ ഗ്രിഗോറിയോസ് കാരുണ്യനിലയത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. 250 രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് വിതരണം, ഓണ കിറ്റ് വിതരണം , ഓണസദ്യ എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത്. മുത്തൂറ്റ് ഫിനാൻസ് നൽകിയ ഓണക്കിറ്റ്, മുത്തൂറ്റ് ഫിനാൻസ് ജോയിന്റ് മാനേജിങ് ഡയറക്ടർ ജോർജ് തോമസ് മുത്തൂറ്റ് കൈമാറി. 1994 മുതൽ കോട്ടയം മെഡിക്കൽ കോളജിനടുത്ത് രോഗികളുമായി എത്തുന്നവർക്ക് താമസസൗകര്യവും മരുന്നുകളും നൽകി സഹായിക്കുന്ന സ്ഥാപനമാണ് മാർ ഗ്രിഗോറിയോസ് കാരുണ്യ നിലയം. സ്ഥാപന ട്രസ്റ്റിയായ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്കോറസ് പരിപാടി ഉദ്ഘാടനം ചെയ്തു.

Also Read: സ്നേഹനിധിയായ കമ്മ്യൂണിസ്റ്റ്; തോമസ് മെമ്പർക്ക് കണ്ണീരോടെ വിട നൽകി വെളിയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News