കുരങ്ങന്മാരുടെ സ്ഥിരം താവളങ്ങളില്‍ ജി 20യുടെ വേദികള്‍ ഒരുക്കിയതോടെ പുലിവാല് പിടിച്ച് സംഘാടകര്‍. കുരങ്ങന്‍മാരുടെ ശല്ല്യം സഹിക്കാനാകാതെ നട്ടംതിരിയുന്ന സംഘാടകര്‍ ഇവയെ തുരത്താന്‍ ഹനുമാന്‍ കുരങ്ങുകളുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. കുരങ്ങുകളെ തുരത്തുന്നതിനായി ഹനുമാന്‍ കുരങ്ങിന്റെ ശബ്ദം അനുകരിക്കാന്‍ കഴിയുന്ന നാല്‍പ്പതോളം പേരുടെ സഹായവും തേടിയിട്ടുണ്ട്.
ദില്ലി നഗരത്തില്‍ പലയിടങ്ങളിലും കുരങ്ങുകളുടെ ശല്ല്യം രൂക്ഷമാണ്. നഗരത്തില്‍ അലഞ്ഞുനടക്കുന്ന കുരങ്ങന്‍മാര്‍ ജനങ്ങളെ ഉപദ്രവിച്ചും, സാധനങ്ങള്‍ തട്ടിയെടുത്തും പലപ്പോഴും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
READ ALSO:ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവം: ആനന്ദ് മഹീന്ദ്ര
സാധാരണ കുരങ്ങുകളുടെ പേടി സ്വപ്‌നമാണ് ഹനുമാന്‍ കുരങ്ങുകള്‍. കുരങ്ങുകളെ തുരത്താന്‍ ദില്ലി നഗരത്തിന്റെ പലയിടങ്ങളിലും ഹനുമാന്‍ കുരങ്ങുകളുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. അതേസമയം കട്ടൗട്ടുകള്‍ വെക്കാത്ത സ്ഥലങ്ങളില്‍ കുരങ്ങുകളുടെ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്.
READ ALSO:കേരളത്തില്‍ വിനോദ സഞ്ചാരം പൊടിപൊടിക്കുന്നു: ഓണത്തിന് അതിരപ്പിള്ളി കാണാന്‍ എത്തിയത് ഒരു ലക്ഷം പേര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here