മുക്കം ഉമർഫൈസിയുടെ നിസ്കാരത്തെ യുഡിഎഫ് അധിക്ഷേപിച്ച സംഭവത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനോട് വിശദീകരണം ആവശ്യപ്പെട്ട് പലസ്തീൻ ഐക്യദാർഢ്യറാലി സംഘാടകസമിതി. പലസ്തീൻ ഐക്യദാർഢ്യറാലിയുടെ വേദിയിൽ വന്ദ്യവയോധികനായ മുക്കം ഉമ്മർഫൈസി നിസ്‌കരിച്ചതിനെ അധിക്ഷേപിച്ചും അതിന് വേദിയൊരുക്കിക്കൊടുത്തുവെന്ന് പറഞ്ഞ് സംഘാടകരെ പരിഹസിച്ചും വടകരയിലെ യു.ഡി.എഫ് പൊതുയോഗത്തിൽ ആർ.എം.പി നേതാവ് ഹരിഹരൻ നടത്തിയ പ്രസ്താവന യു.ഡി.എഫിന്റെ നിലപാടാണോയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വ്യക്തമാക്കണമെന്ന് പലസ്തീൻ ഐക്യദാർഢ്യറാലി സംഘാടകസമിതി ആവശ്യപ്പെട്ടു.
Also Read: കന്യാകുമാരിയിൽ നിന്നും കുട്ടിയെ കാണാതായ സംഭവം; 7 വയസ്സുകാരിയെ നെയ്യാറ്റിൻകരയിൽ നിന്ന് കണ്ടെത്തി
2023 നവംബർ 11-നാണ് കോഴിക്കോട് ട്രേഡ്‌സെന്ററിൽ ഗസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലകൾക്കെതിരെയും പലസ്തീൻ ജനതയുടെ ഐതിഹാസികമായ ചെറുത്തുനിൽപിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പതിനായിരങ്ങൾ അണിനിരന്ന റാലി നടന്നത്. മതവിശ്വാസികളും അല്ലാത്തവരും ഉൾക്കൊള്ളുന്ന വിവിധ സംഘടനകളുടെയും വ്യക്തികളുടെയും ഏകോപനത്തിലാണ് പലസ്തീൻ ഐക്യദാർഢ്യറാലി സംഘടിപ്പിച്ചത്.
അത്തരമൊരു വേദിയിൽ ഒരു മതപണ്ഡിതൻ നടത്തിയ നിസ്‌കാരം എങ്ങനെയാണ് ആക്ഷേപകരമാവുന്നതെന്ന് പ്രതിപക്ഷനേതാവ് മതനിരപേക്ഷ സമൂഹത്തോട് വിശദീകരിക്കാൻ ബാധ്യസ്തനാെണന്ന് പ്രസ്താവന ആവശ്യപ്പെടുന്നു. കോഴിക്കോട് നടന്ന പാലസ്തീൻ ഐക്യദാർഢ്യറാലിയെ അന്നേദിവസം തന്നെ ഇതുപോലെ വിമർശിച്ചത് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനായിരുന്നുവെന്ന് പ്രസ്താവന ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.
Also Read: തിലകന്‍ കുടുംബത്തിന് അഭിമാനമാകാന്‍ അഭിമന്യു; ബിഗ് സ്‌ക്രീനിലേക്ക് ഷമ്മി തിലകന്റെ മകന്‍
താടിക്കാരുടെയും തൊപ്പിക്കാരുടെയും റാലിയെന്നാണ് കെ.സുരേന്ദ്രൻ അന്ന് പലസ്തീൻ ഐക്യദാർഢ്യറാലിയെ അധിക്ഷേപിച്ചത്. അതേ സ്വരത്തിലും ശൈലിയിലുമാണ് ആർ.എം.പി നേതാവ്, പ്രതിപക്ഷനേതാവും മുസ്ലീംലീഗ് ജനറൽ സെക്രട്ടറിയും വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഇരിക്കുന്ന വേദിയിൽ നിസ്‌കാരത്തെയും ഉമ്മർഫൈസിയെയും കളിയാക്കി പ്രസംഗിച്ചത്. അവരത് തടഞ്ഞില്ലെന്നു മാത്രമല്ല വേദിയിൽ അതൊക്കെ രസിച്ചിരിക്കുകയായിരുന്നുവെന്നത് അത്യന്തം അപലപനീയമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
വടകരയിലെ യു.ഡി.എഫ് സമ്മേളനത്തില സ്ത്രീവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമായ അധിക്ഷേപവർഷങ്ങളുടെ വേദിയാക്കിയതിനുള്ള ഉത്തരവാദിത്വത്തിൽനിന്ന് പ്രതിപക്ഷനേതാവിന് ഒഴിഞ്ഞുനിൽക്കാനാവില്ലെന്ന് പ്രസ്താവന അടിയവരയിട്ട് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here