സംസ്ഥാന സ്കൂ‌ൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

62-ാമത് സംസ്ഥാന സ്കൂ‌ൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഷെഡ്യൂളും പ്രകാശനം ചെയ്തു. കലോത്സവത്തിൽ സമയ ക്രമം പാലിക്കുമെന്ന് മന്ത്രി പറഞ്ഞു. കൊല്ലം ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹൈസ്കൂളിലാണ് സംഘാടക സമിതി ഓഫീസ്. കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂളും മന്ത്രി പ്രകാശനം ചെയ്തു.വേദികൾക്ക് കൊല്ലത്തെ കലാസാംസ്കാരിക നായകരുടെ പേരുകൾ നൽകി ആദരം അർപ്പിച്ചു. വേദികളുടെ പേര് മന്ത്രി പ്രഖ്യാപിച്ചു.

Also Read: സഞ്ചാരികള്‍ക്ക് ഇനി പുത്തന്‍ യാത്രാനുഭവം; മാറ്റങ്ങള്‍ക്കൊപ്പം കേരള ടൂറിസത്തിന്റെ പുതുവര്‍ഷ സമ്മാനം

ജനുവരി നാലു മുതൽ എട്ട് വരെയുള്ള തീയതികളിൽ എല്ലാ വേദികളിലും കൃത്യസമയത്ത് തന്നെ മത്സരങ്ങൾ ആരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും ഉളള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട് എന്ന് പൊതു വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. എം നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനായി. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, കൊല്ലം ജില്ലാ കളക്ടർ ദേവീദാസ് എൻ ഐ.എ.എസ്, പൊതു വിദ്യാഭ്യാസ ഡയറക്‌ടർ ഷാനവാസ് ഐ.എ.എസ് തുടങിയവർ പങ്കെടുത്തു.

Also Read: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം തുടര്‍ന്ന് എസ്എഫ്‌ഐ; തിരുവനന്തപുരത്ത് രണ്ട് സ്ഥലങ്ങളില്‍ കരിങ്കൊടി കാണിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News