‘സോഷ്യല്‍ മീഡിയ കണ്‍ടന്റ് ക്രീയേഷന്‍ വിത് എ ഐ’; മാധ്യമ പ്രവര്‍ത്തകര്‍ക്കായി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു

കേരള മീഡിയ അക്കാദമി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 2 മുതല്‍ 4 വരെ തീയതികളിലായി കൊച്ചി കാക്കനാട് മീഡിയ അക്കാദമി ക്യാംപസില്‍ നടക്കുന്ന മീഡിയ കോണ്‍ക്‌ളേവിന്റെ ഭാഗമായിട്ടാണ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു

തൊഴില്‍ വൈദഗ്ധ്യ പരിശീലന പരിപാടിയുടെ തുടര്‍ച്ചയായിട്ടാണ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സോഷ്യല്‍ മീഡിയ കണ്‍ടന്റുകള്‍ നിര്‍മ്മിക്കുന്നതില്‍ സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്നത്.ബെനറ്റ് യൂണിവേഴ്‌സിറ്റി മുന്‍ അസിസ്റ്റന്റ് പ്രഫസര്‍ ഷാജന്‍ സി കുമാര്‍, ഡിജിറ്റല്‍ മീഡിയ കണ്‍സള്‍ട്ടന്റ് സുനില്‍ പ്രഭാകര്‍ എന്നിവരാണ് ക്‌ളാസുകള്‍ നയിക്കുന്നത്.

Also Read: പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്ന കാലം; 2024 മലയാള സിനിമയ്ക്ക് ഉണര്‍വേകുന്നു: ഡിജോ ആന്റണി

പങ്കെടുക്കാന്‍ താല്‍പ്പര്യമുളള മാധ്യമ പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റികള്‍ വഴി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി: ഫെബ്രുവരി 29 ആണ്. താമസ സൗകര്യം ആവശ്യമായി വരുന്നവര്‍ മുന്‍കൂട്ടി അറിയിക്കണം.വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്നവര്‍ നെറ്റ് കണക്ഷനോട് കൂടിയ ലാപ്‌ടോപ്പോ എഡിറ്റിംഗ് സൗകര്യമുളള മൊബൈല്‍ ഫോണോ ടാബോ കൊണ്ടുവരണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News