ഐ ഫോണ്‍ ആദ്യ പതിപ്പ് ലേലത്തിന്; തുക റെക്കോര്‍ഡ് അടിക്കുമോ? ആകാംക്ഷയോടെ ആരാധകര്‍

2007 ലാണ് സ്മാര്‍ട്ട് ഫോണ്‍ വിപ്ലവത്തിന് തുടക്കമിടുന്നത്. അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്സ് ആണ് ആദ്യ ഐഫോണ്‍ അവതരിപ്പിച്ചത്. ആപ്പിളിന്റെ ആദ്യ പതിപ്പ് ഐ ഫോണിന് നിരവധി ആരാധകരാണുള്ളത്. അതുകൊണ്ടു തന്നെ 2007 ല്‍ അവതരിപ്പിക്കപ്പെട്ട ആദ്യ ഐഫോണ്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പലരും ലേലത്തില്‍ വെക്കാറുണ്ട്.

Also Read: സ്വര്‍ണവിലയില്‍ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

വന്‍ തുകയ്ക്കാണ് പലപ്പോഴും ഈ ഐഫോണുകള്‍ ലേലത്തിന് വയ്ക്കാറുള്ളത്. ഇപ്പോള്‍ അത്തരത്തിലൊരു ഐ ഫോണ്‍ ലേലത്തിന് വച്ചിരിക്കുകയാണ്. വന്‍ തുകയ്ക്കാണ് പലപ്പോഴും ഇടപാടുകള്‍ നടക്കാറുള്ളത്. 10000 ഡോളര്‍ അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. എല്‍എസ്ജി ഓക്ഷന്‍സിലാണ് ലേലം നടക്കുന്നത്.

ആപ്പിള്‍ പരിമിതമായ എണ്ണം മാത്രം നിര്‍മിച്ച 4 ജിബി റാം വേരിയന്റാണ് ഇത്തവണ ലേലത്തില്‍ വെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ നാല് ജിബി മോഡലുകളിലൊന്ന് ലേലത്തില്‍ പോയത് 190000 ഡോളറിനാണ് (1.57 ലക്ഷത്തിലേറെ രൂപ). എട്ട് ജിബി മോഡല്‍ ലേലത്തില്‍ പോയതിനേക്കാള്‍ കൂടുതല്‍ തുകയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News