‘കണ്ണൂര്‍ സ്‌ക്വാഡ് കാണാനെത്തി ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ്’, ചിത്രങ്ങൾ വൈറൽ: മമ്മൂക്കയെ പോലെ ഞങ്ങൾക്കും ഇടിക്കണമെന്ന് ടീം

വിജയകരമായി പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് കാണാനെത്തി ഒറിജിനല്‍ കണ്ണൂര്‍ സ്‌ക്വാഡ് അംഗങ്ങൾ. കൊച്ചി വനിതാ തിയേറ്ററിലെത്തിയാണ് എസ് ശ്രീജിത്ത് ഐ പി എസിനൊപ്പം ടീമംഗങ്ങൾ ചിത്രം കണ്ടത്. സിനിമ ഗംഭീരമാണെന്ന് എല്ലാവരും മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമ വളരെയധികം റിയലിസ്റ്റിക് ആണെന്നും മമ്മൂക്ക സിനിമയില്‍ ചെയ്യുന്ന പോലെ ആക്ഷന്‍ ചെയ്യാന്‍ ആഗ്രഹമുള്ളവരാണ് തങ്ങളെന്നും എസ് ശ്രീജിത്ത് ഐ പി എസ് പറഞ്ഞു.

ALSO READ: അഫ്ഗാനിസ്ഥാൻ എംബസി ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു

‘പൊലീസ് കഥകളുമായി സിനിമക്ക് പലരും ഞങ്ങളെ സമീപിക്കാറുണ്ടെങ്കിലും അതില്‍ അധികവും അതിഭാവുകത്വവും കോമഡിയുമാണുള്ളത്. പക്ഷെ കണ്ണൂര്‍ സ്‌ക്വാഡ് പൊലീസുകാര്‍ക്ക് കൂടി അഭിമാനിക്കാവുന്ന ചിത്രമാണ്‌. മമ്മൂക്കയുടെ പൊലീസ് വേഷത്തിലെ അഭിനയവും, ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും മികവും അതിശയിപ്പിച്ചു’, അദ്ദേഹം പ്രതികരിച്ചു.

ALSO READ: സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ നോട്ടീസ്

അതേസമയം, കണ്ണൂര്‍ സ്‌ക്വാഡ് അംഗങ്ങളോടൊപ്പം ചിത്രത്തിന്റെ ഡയറക്ടര്‍ റോബി വര്‍ഗീസ് രാജ്, തിരക്കഥാകൃത്തുക്കളായ റോണി, ഷാഫി, സിനിമാറ്റോഗ്രാഫര്‍ റാഹില്‍, നടന്മാരായ ശബരീഷ്, റോണി, ദീപക് പറമ്പൊള്‍, ധ്രുവന്‍, ഷെബിന്‍ തുടങ്ങിയവരും കണ്ണൂര്‍ സ്‌ക്വാഡിലെ അംഗങ്ങള്‍ക്കൊപ്പം തീയേറ്ററിലെത്തി. സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് ആയി കണ്ണൂര്‍ സ്‌ക്വാഡിലെ ജീപ്പും തിയേറ്ററില്‍ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News