ഓർമ കേരളോത്സവം ഡിസംബർ 1 , 2 തിയ്യതികളിൽ നടക്കും

യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് – കേരളോത്സവം 2024 ഡിസംബർ 1 , 2 തിയ്യതികളിൽ നടക്കും. നാട്ടിൽ നിന്ന് ലൈവ് മ്യൂസിക് കൺസേർട്ട് , സാംസ്കാരിക നായകർ , കലാകാരൻമാർ എന്നിവർ എത്തുന്ന സാംസ്കാരിക മഹോത്സവം പൂർണ്ണമായും സൗജന്യമായാണ് ജനങ്ങൾക്കായി കാഴ്ച്ച ഒരുക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.

Also read:‘എം എം ലോറൻസിൻ്റെ കുടുംബാംഗങ്ങളുടെ തീരുമാനത്തിനൊപ്പമാണ് പാർട്ടി നിന്നത്’: സി എൻ മോഹനൻ

ഗൃഹാതുര ഓർമകൾ ഉണർത്തുന്ന നാടൻ ഭക്ഷണശാലകളും നാടിന്റെ തനത് കലാരൂപങ്ങളും അവിടെ ഒരുക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരണ യോഗം അൽ തവാർ അൽ സലാം കമ്മ്യൂണിറ്റി സ്കൂളിൽ വെച്ചു നടന്നു . ചെയർമാൻ ഓ വി മുസ്തഫ, വൈസ് ചെയർമാൻമാരായ റിയാസ് സി കെ , ഷിജു ശ്രീനിവാസ്, ജനറൽ കൺവീനർ അനീഷ് മണ്ണാർക്കാട്, ജോയിന്റ് കൺവീനർമാരായ ഷിജു ബഷീർ , ലിജിന, രക്ഷാധികാരികളായ എൻ കെ കുഞ്ഞഹമ്മദ് , സിദ്ദിഖ് , ശശികുമാർ, വളണ്ടിയർ ക്യാപ്റ്റൻ കെ വി സജീവൻ, പ്രോഗ്രാം കമ്മറ്റി മോഹനൻ മൊറാഴ, പ്രചരണം ബിജു വാസുദേവൻ എന്നിവർ ഭാരവാഹികളായ 101 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും തെരഞ്ഞെടുത്തു.

Also read:മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ്; ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

സംഘാടക സമിതി രൂപീകരണ യോഗം ലോകകേരളസഭാംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ആയ എൻ കെ കുഞ്ഞഹമ്മദ് ഉദ്‌ഘാടനം ചെയ്തു. ഓർമ പ്രസിഡണ്ട് ശിഹാബ് പെരിങ്ങോട്‌ അധ്യക്ഷത വഹിച്ചു ലോകകേരളസഭാ ക്ഷണിതാക്കളായ രാജൻ മാഹി , അനിതാ ശ്രീകുമാർ , ദിലീപ് സി എൻ എൻ ( മലയാളം മിഷൻ ദുബായ് ചാപ്റ്റർ സെക്രട്ടറി ) , അനീഷ് മണ്ണാർക്കാട് , റിയാസ് സി കെ , അംബുജാക്ഷൻ , മോഹനൻ മൊറാഴ , ബിജു വാസുദേവൻ , അബ്ദുൽ അഷ്‌റഫ് , ഷിജു ബഷീർ , അഷ്‌റഫ് പി പി എന്നിവർ സംസാരിച്ചു . പരിപാടിയുടെ ബ്രോഷർ എൻ കെ കുഞ്ഞഹമ്മദ് അബ്ദുല്ല നരിക്കോടിന്‌ നൽകി പ്രകാശനം ചെയ്തു . ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതവും വൈസ് പ്രസിഡണ്ട് ഡോ നൗഫൽ പട്ടാമ്പി നന്ദിയും പറഞ്ഞ യോഗത്തിൽ സെക്രട്ടറി ജിജിത അനുശോചനപ്രമേയം അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News