യു എ ഇ ദേശീയ ദിനത്തിനോടനുബന്ധിച്ച് ഡിസംബര്‍ 1, 2 തീയതികളില്‍ ദുബായ് അമിറ്റി സ്‌കൂളില്‍ നടക്കുന്ന കേരളോത്സവം സംസ്ഥാന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഓര്‍മ പ്രസിഡന്റ് ഷിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ചു.
ദുബായ് സി ഡി എ പ്രതിനിധികള്‍ മുഹമ്മദ് ഖലീഫ അല്‍ ബലുഷി, അഹമ്മദ് അല്‍ സാബി, ലോക കേരള സഭാംഗം എന്‍ കെ കുഞ്ഞഹമ്മദ്, നോര്‍ക്ക ഡയറക്ടര്‍ ഒ വി മുസ്തഫ, ഡോ. ഹുസൈന്‍, അനീഷ് മണ്ണാര്‍കാട്, എമ്രികോണ്‍ സി ഇ ഒ അജയ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഓര്‍മ ജന. സെക്രട്ടറി പ്രദീപ് തോപ്പില്‍ സ്വാഗതവും സെക്രട്ടറി ജിജിത അനില്‍ നന്ദിയും പറഞ്ഞു.
Read Also: യുഎഇ ദേശീയ ദിനം; റാസൽഖൈമയിൽ ഗതാഗത പിഴകളിൽ ഇളവ് പ്രഖ്യാപിച്ചു
നാട്ടിലെ ഉത്സവാന്തരീക്ഷം പുനഃസൃഷ്ടിച്ച വേദിയിലെ മെഗാ തിരുവാതിരയും കുടമാറ്റവും പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി നയിച്ച വാദ്യമേളവും അരങ്ങു തകര്‍ത്തു. കേരളത്തനിമ വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഗാനമേളയും കേരളോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. മലയാളം മിഷന്‍, നോര്‍ക്ക എന്നിവ ഉള്‍പ്പെടെ നിരവധി സ്റ്റാളുകളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here