വയനാടിനെ ചേർത്ത് പിടിച്ച് പ്രവാസ സംഘടനായ ‘ഓർമ’; 40 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

വയനാട് ദുരന്തത്തിൽ അകപ്പെട്ടവരെ ചേർത്തുപിടിക്കാൻ സഹായഹസ്തവുമായി പ്രവാസ സംഘടനയായ ഓർമ. 35 ലക്ഷം രൂപ ചെക്ക് ആയി നേരിട്ട് മുഖ്യമന്ത്രിക്കും 5 ലക്ഷം രൂപ ബാങ്ക് ട്രാൻസ്ഫർ വഴിയും ഇതിനോടകം 40 ലക്ഷം രൂപയാണ് ഓർമ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പ്രവാസക്ഷേമനിധി ബോർഡ് ഡയറക്ടറും ലോകകേരളസഭാംഗവും ഓർമ യുടെ മുൻ പ്രസിഡന്റും ആയ എൻ കെ കുഞ്ഞഹമ്മദ് ആണ് ചെക്ക് മുഖ്യമന്ത്രിക്ക് നേരിട്ടെത്തി കൈമാറിയത്.

Also Read: റഷ്യയില്‍ തൊഴില്‍തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണം; കേന്ദ്രസർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി

ഓർമ സെൻട്രൽ കമ്മറ്റി അംഗങ്ങൾ ആയ റിയാസ് സി കെ , സന്തോഷ് എന്നിവരും സന്നിഹിതരായിരുന്നു . ദുരിതത്തിൽ അകപ്പെട്ടവർക്ക് പുരധിവാസം സാധ്യമാകുന്നത് വരെ താമസിക്കാൻ ഓർമ അംഗം മാനന്തവാടിയിലെ 2 ഫ്ലാറ്റുകളും വിട്ടു നൽകിയിട്ടുണ്ട്. ഇനിയും തങ്ങളാൽ ആവും വിധം പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകും എന്ന് ഓർമ പ്രസിഡണ്ട് ഷിജു ബഷീർ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ എന്നിവർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News