വിവാഹങ്ങളില്‍ സുഹൃത്തായി പങ്കെടുക്കാൻ ആവശ്യപ്പെടും, ലക്ഷങ്ങൾ ലഭിക്കും; എല്ലാവർക്കും സന്തോഷം

ബോളിവുഡ് പാര്‍ട്ടികളിലെ സ്ഥിര സാന്നിധ്യമാണ് ഒറി അഥവാ ഒർഹാൻ അവത്രാമണി എന്ന യുവാവ്. അടുത്തിടെ ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തിലും ഒറി പങ്കെടുത്തിരുന്നു.ബോളിവുഡ് സുന്ദരിമാരുടെ സുഹൃത്ത് കൂടിയായ ഒറി ഇപ്പോഴിതാ തന്റെ പ്രധാന വരുമാനത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം.

ALSO READ: രാജ്യത്തെ കൊള്ളയടിക്കല്‍ റാക്കറ്റാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി: രാഹുല്‍ ഗാന്ധി

വിവാഹങ്ങളില്‍ അതിഥിയായിട്ടല്ല സുഹൃത്തായി പങ്കെടുക്കാനാണ് തന്നോട് എല്ലാവരും ആവശ്യപ്പെടുന്നതെന്നും ഇതിനു 15 മുതല്‍ 30 ലക്ഷം വരെ ലഭിക്കും എന്നാണ് ഒറി വെളിപ്പെടുത്തിയത്. ആളുകള്‍ ഏറെ സന്തോഷത്തോടെ വിവാഹത്തിന് ക്ഷണിക്കുന്നതെന്നും വരന്റേയോ മറ്റാരുടേയെങ്കിലോ സുഹൃത്തായി വിവാഹത്തില്‍ പങ്കെടുക്കണമെന്നാണ് അവര്‍ പറയുന്നതെന്നും ഒറി പറഞ്ഞു.ഇതിലൂടെ മറ്റുള്ളവര്‍ക്ക് സന്തോഷം പകരുകയാണ് താന്‍ ചെയ്യുന്നതെന്നും ഒറി പറഞ്ഞു.

ഇപ്പോള്‍ മറ്റുള്ളവര്‍ക്ക് സന്തോഷം പകരുന്നതിലാണ് തന്റെ ശ്രദ്ധ. ആളുകളുമായി ഇടപഴകാനുള്ള അവസരമാകുന്നു. ഇത് എന്നെ മുന്നോട്ടു നയിക്കുന്നു. പരിപാടികളില്‍ പങ്കെടുക്കുന്നതിലൂടെ ഇളവർക്കും സന്തോഷം ലഭിക്കുന്നു. ഇതാണ് ഇപ്പോള്‍ തന്റെ പ്രധാന വരുമാന മാര്‍ഗമെന്നും ഒറി വ്യക്തമാക്കി.

ALSO READ: ലൈംഗികാതിക്രമ കേസിൽ സ്‌ക്വിഡ് ഗെയിം നടന് ശിക്ഷ വിധിച്ച് കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News