‘ആഭ്യന്തരമന്ത്രി ഇടപെട്ടിട്ടും മണിപ്പൂരില്‍ കലാപം അവസാനിക്കുന്നില്ല’; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ

മണിപ്പൂരില്‍ കലാപം തുടരുന്നതില്‍ ആശങ്ക അറിയിച്ചും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും ഓര്‍ത്തഡോക്‌സ് സഭ. ആഭ്യന്തര മന്ത്രി ഇടപെട്ടിട്ടും കലാപം അവസാനിപ്പിക്കാന്‍ കഴിയുന്നില്ല. കേന്ദ്രം ഫലപ്രദമായി ഇടപെടുന്നില്ലെന്നും ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ തോമ മാത്യൂസ് തൃതീയന്‍ ബാവ ആരോപിച്ചു.

Also Read- ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതിയിലും തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഇന്ത്യന്‍ സംസ്‌കാരത്തിനു നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്. ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. ക്രിസ്ത്യാനികളും ഇതര വിഭാഗക്കാരും കൊല്ലപ്പെടുന്നു. ഒരാള്‍ പോലും കൊല്ലപ്പെടരുതെന്നാണ് സഭയുടെ നിലപാടെന്നും മാര്‍ തോമ മാത്യൂസ് തൃതീയന്‍ ബാവ വ്യക്തമാക്കി. മതേതരത്വം നഷ്ടപ്പെടുത്തുന്ന സിവില്‍ കോഡ് ഭാരത സംസ്‌കാരത്തിന്റെ നാരായവേര് തകര്‍ക്കും. തിടുക്കപ്പെട്ട് നടപ്പാലിക്കേണ്ടതില്ലെന്നും അദേഹം പറഞ്ഞു.

Also Read- ഉദ്യോഗാർത്ഥിയോട് ചോദിക്കുന്നത് നഗ്നചിത്രങ്ങളും ലൈംഗികചോദ്യങ്ങളും, ബിൽ ഗേറ്റ്സിന്റെ ഓഫീസ് വിവാദത്തിൽ

സഭാതര്‍ക്കത്തില്‍ നിയമനിര്‍മാണം നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിലും ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം എതിര്‍പ്പ് ആവര്‍ത്തിച്ചു. കോടതി വിധിയും ഭരണഘടനയും മാനിച്ചു മാത്രമേ മുന്നോട്ടുപോകാനാവൂ എന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും അതിലൂന്നിയുള്ള
വീട്ടുവീഴ്ചകള്‍ക്ക് സഭ തയ്യാറാണെന്നും ബാവാ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here