ക്രിസ്തീയ സഭകള്‍ ആക്രമിക്കപ്പെടുന്നതില്‍ ആശങ്ക; സഭയ്ക്ക് എല്ലാ നേതാക്കളോടും സമദൂരമെന്നും കാതോലിക്ക ബാവ

orthodox-baselios-marthoma

ക്രിസ്തീയ സഭകള്‍ ആക്രമിക്കപ്പെടുന്നതില്‍ ആശങ്കയുണ്ടെന്നും എന്നാല്‍ സഭയ്ക്ക് എല്ലാ നേതാക്കളോടും സമദൂരമാണെന്നും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. തൃശൂര്‍ ഭദ്രാസനാധിപന്റെ മോദിയുടെ വിരുന്നിനെ കുറിച്ചുള്ള വിമര്‍ശനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കാതോലിക്ക ബാവ പറഞ്ഞു.

Read Also: വർഗീയ ശക്തികളെ കേരളത്തിൻ്റെ പടിയ്ക്കു പുറത്തു നിർത്താം,ഒത്തൊരുമിച്ച് ക്രിസ്മസ് ആഘോഷിക്കാം

നിഷേധാത്മക സമീപനം ആവശ്യമില്ല. വനനിയമ ഭേദഗതി വിവരങ്ങള്‍ പൂര്‍ണമായും പഠിച്ച ശേഷം പ്രതികരിക്കാം. ജോസ് കെ മാണിയും നേതാക്കളും വിഷയത്തില്‍ ആശങ്ക അറിയിച്ചതായി മാധ്യമങ്ങളില്‍ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘അവിടെ പുൽക്കൂട് വന്ദിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’; പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനെ വിമർശിച്ച് ഓർത്തഡോക്സ് തൃശ്ശൂർ ഭദ്രാസന മെത്രാപ്പോലീത്ത യോഹാനോൻ മാർ മിലിത്തിയോസ്

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനെ രൂൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യോഹാനോന്‍ മാര്‍ മിലിത്തിയോസ് ആയിരുന്നു രംഗത്തെത്തിയത്. ‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു’- എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ എന്നും മാര്‍ മിലിത്തിയോസ് പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News