വീണാ ജോർജിനെതിരായ പോസ്റ്ററിനെ തള്ളിപ്പറഞ്ഞ് ഓർത്തഡോക്സ് സഭ

മന്ത്രി വീണാ ജോർജിനെതിരായുള്ള പോസ്റ്ററിനെ തള്ളി ഓർത്തഡോക്സ് സഭ. പോസ്റ്ററുമായി സഭയക്ക് ബന്ധമില്ലെന്ന് സഭ വക്താവ് ഫാ. ജോൺസ് എബ്രഹാം കോനാട്ട് പറഞ്ഞു. ഏപ്രിൽ ഒന്നിന് സഭയുടെ പേരിൽ പോസ്റ്റർ ഒട്ടിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എന്ന് പോലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് അടൂരിൽ വീണ്ടും മന്ത്രിക്കെതിരെ പോസ്റ്റർ ഒട്ടിച്ചത്.

ഏപ്രിൽ ഒന്നിന്നാണ് മന്ത്രി വീണാ ജോർജ്ജിനും മുഖ്യമന്ത്രിക്കുമെതിരെ ആദ്യം പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. അർദ്ധരാത്രിയിൽ ഒട്ടിച്ച പോസ്റ്ററിൽ ഓർത്തഡോക്സ് യുവജനപ്രസ്ഥാനം എന്ന പേരിൽ ആയിരുന്നു. സഭയ്ക്ക് അങ്ങനെ ഒരു പ്രസ്ഥാനമില്ലെന്ന് സഭാ വക്താവ് തന്നെ വ്യക്തമാക്കിതോടെ ആ നാടകം പൊളിയുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ പോസ്റ്റർ ഓടിച്ചതിന് പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് കണ്ടെത്തുകയും ചെയ്തു. കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് തിങ്കളാഴ്ച വൈകിട്ട് അടൂരിൽ വീണ്ടും മന്ത്രിക്കെതിരെ പോസ്റ്റർ ഒട്ടിച്ചത്.

ഓർത്തഡോക്സ് സഭയുടെ യുവജന പ്രസ്ഥാനമായ ഓ.സി.വൈ.എംന്റെ പേരിലാണ് ഇപ്പോഴത്തെ പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്.
നൂറുകണക്കിന് പ്രവർത്തകർ ഉള്ള യുവജന സംഘടനയുടെ പേരിൽ ഒറ്റയൊരാൾ മാത്രമാണ് പോസ്റ്റ് ഒട്ടിച്ചിരിക്കുന്നത്. എന്നാൽ ഇത്തവണയും ഓർത്തഡോക്സ് സഭ മന്ത്രിക്കെതിരായുള്ള പോസ്റ്ററിനെ തള്ളിപ്പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News