കടുംവെട്ടുമായി കേന്ദ്രം,പേരില്‍ ഇനി ‘ഭാരതം’ ഇല്ല; ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ മാത്രം

‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ എന്ന പേരില്‍ റിലീസിന് ഒരുങ്ങിയ സിനിമയുടെ പേര് മാറ്റി. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് പേര് മാറ്റിയത്. ഭാരതം എന്ന് ഒഴിവാക്കി ഒരു സര്‍ക്കാര്‍ ഉത്പന്നം എന്നാണ് മാറ്റിയത്. പേരില്‍ നിന്ന് ഭാരതം ഒഴിവാക്കാനാണ് അണിയറ പ്രവര്‍ത്തകരോട് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്.

ALSO READ : അമ്മത്തൊട്ടിലിൽ ആറുമാസം പ്രായമുള്ള പെൺകരുത്ത്; പേര് ‘പ്രകൃതി’

മാര്‍ച്ച് 8 ന് റിലീസ് തീരുമാനിച്ചിരിക്കുന്നതിനാല്‍ റിവ്യു കമ്മിറ്റിക്ക് മുന്നില്‍ അപ്പീല്‍ നല്‍കാതെ പേര് മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.എന്നാല്‍ രണ്ട് മാസത്തോളം എടുക്കും എന്നതിനാലാണ് പേര് മാറ്റാന്‍ നിര്‍ബന്ധിതരായത്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തോടുള്ള പ്രതിഷേധമായി ഭാരതം എന്നതിനെ പേപ്പറുകൊണ്ട് മറയ്ക്കുന്ന രീതിയിലാണ് പുതിയ പോസ്റ്റര്‍. ചിത്രത്തിന്റെ പ്രമോഷനോടനുബന്ധിച്ച് 40,000 ത്തോളം പോസ്റ്ററുകളാണ് പ്രിന്റ് ചെയ്തത്. ഇതിലെല്ലാം ഭാരത എന്ന വാക്കിന് പേപ്പര്‍ ഒട്ടിക്കാനാണ് തീരുമാനിച്ചത്.

ALSO READ : കളമശ്ശേരി മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യ ആവശ്യങ്ങൾക്കുമായി 18.64 കോടിയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്: മന്ത്രി പി രാജീവ്

ചിത്രത്തിന്റെ സംവിധാനം ടി വി രഞ്ജിത്ത് ആണ്. സുബീഷ് സുധി നായകനാകുന്ന ചിത്രത്തില്‍ ഷെല്ലിയാണ് നായിക. സിനിമ നിര്‍മിക്കുന്നത് ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത് ജഗന്നാഥന്‍, ടി വി കൃഷ്ണന്‍ തുരുത്തി, രഘുനാഥന്‍ കെ സി എന്നിവര്‍ ചേര്‍ന്നാണ്.

ALSO READ; ഗോതമ്പുപൊടി മാത്രം മതി; കിടിലന്‍ ഉണ്ണിയപ്പമുണ്ടാക്കാം നിമിഷങ്ങള്‍ക്കുള്ളില്‍

നിസാം റാവുത്തര്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍, ദര്‍ശന എസ് നായര്‍, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ലാല്‍ ജോസ്, ഗോകുലന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News