വെള്ളിത്തിരയിലും താരങ്ങൾ ഭാര്യ ഭർത്താക്കന്മാരായി എത്തുന്നു

‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ റിലീസ് ചെയ്തപ്പോൾ രസകരമായ ഒരു വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു കട്ടിലും ഒരു മുറിയും ആണ് പ്രധാന കഥാപാത്രങ്ങൾ. മാത്രമല്ല ഇന്ദ്രജിത്ത് സുകുമാരനും പൂർണിമ ഇന്ദ്രജിത്തും ഭാര്യ ഭർത്താക്കന്മാരായി ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇവർ ആദ്യമായാണ്ഭാ ര്യാഭർത്താക്കന്മാരായി വെള്ളിത്തിരയിൽ എത്തുന്നത്. സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് അവരുടെ തന്നെ കല്യാണ ഫോട്ടോ തന്നെയാണ്.

ഷാനവാസ് കെ ബാവക്കുട്ടി ആണ് ചിത്രത്തിന്റെ സംവിധാനം. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും രഘുനാഥ് പലേരിയാണ് നിർവഹിക്കുന്നത്.

ALSO READ: ‘മെലഡിയും ഇന്ത്യൻ ശാസ്ത്രീയ സംഗീതവും തേങ്ങാക്കുലയുമാണ് പവിത്രമായ ഗാനം എന്ന് കരുതിയവരുടെ ചെകിട്ടത്തേറ്റ അടിയാണ് ജാസിയുടെ പാട്ടുകൾ’

വളരെ രസകരവും കൗതുകവുമായ അക്കമ്മ എന്ന കഥാപാത്രമാണ് പൂർണിമ അവതരിപ്പിക്കുന്നത്. നായകനായി എത്തുന്നത് യുവനിരയിലെ ശ്രദ്ധേയനായ ഹക്കിംഷായാണ്. വിജയരാഘവൻ, ഷമ്മി തിലകൻ, ജനാർദ്ദനൻ, ജാഫർ ഇടുക്കി, ഗണപതി, സ്വാതി ദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാരപിള്ള വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ്.വി.തോമസ്, ഉണ്ണിരാജാ, ജിബിൻ ഗോപിനാഥ്, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ALSO READ: ലക്ഷങ്ങള്‍ വിലയുള്ള ‘ഗോള്‍ഡന്‍ സര്‍ദോസി ബോഡികോണ്‍ ഔട്ട്ഫിറ്റ്’; വൈറലായി പൂജ ഹെഗ്‌ഡെയുടെ ചിത്രങ്ങള്‍

അൻവർ അലിയുടെയും രഘുനാഥ് പലേരിയുടെയും വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അങ്കിത് മേനോൻ – വർക്കി എന്നിവരാണ്. ഛായാ​ഗ്രഹണം നിർവഹിക്കുന്നത് എൽദോസ് ജോർജ്. എഡിറ്റിംഗ് മനോജ്.സി.എസും കലാസംവിധാനം അരുൺ ജോസും മേക്കപ്പ് അമൽ പീറ്ററും കോസ്റ്റ്യൂം ഡിസൈൻ നിസ്സാർ റഹ്മത്തും നിർവഹിക്കുന്നു. ഷൈൻ ഉടുമ്പുഞ്ചോല, അഞ്ജു പീറ്റർ എന്നിവർ പോസ്റ്റ് പ്രൊഡക്ഷൻ കോ-ഓർഡിനേഴ്സും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി ബാബുരാജ് മനിശ്ശേരിയും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി ഷിബു പന്തലക്കോടും പ്രൊഡക്ഷൻ കൺട്രോളർഎൽദോ സെൽവരാജുമാണ് നിർവഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News