‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയുടെ ഭാഗമായി ആദ്യ കളിക്കളം തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് ഒരുങ്ങി. കായികമേഖലയുടെ വികേന്ദ്രീകൃത വികസനവും ജനകീയവല്ക്കരണവും ലക്ഷ്യമിട്ട് സംസ്ഥാന സര്ക്കാര് തുടക്കമിട്ട പദ്ധതിയാണിത്. മന്ത്രി വി അബ്ദുറഹിമാൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ മേഖലയിലെ എല്ലാ ജനങ്ങള്ക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്‌നസ് കേന്ദ്രമാണ് ഒരുക്കിയതെന്ന് കുറിച്ചു.
ALSO READ: മണിപ്പൂരിൽ വീണ്ടും സംഘർഷം, വെടിവെയ്പ്പിൽ രണ്ട് മരണം
പാറശ്ശാല നിയോജകമണ്ഡലത്തിലെ കള്ളിക്കാട് പഞ്ചായത്തിന്റെ ഭൂമിയിലാണ് മള്ട്ടി പര്പ്പസ് കോര്ട്ടും മറ്റു സംവിധാനങ്ങളും നിര്‍മ്മിച്ചത്. പ്രദേശത്തെ കായിക പ്രവര്ത്തനങ്ങള്ക്കും ശാരീരിക ക്ഷമതാ പ്രവര്ത്തനങ്ങള്ക്കും വലിയ പ്രോത്സാഹനമാകാന് ഈ കളിക്കളത്തിന് സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ മുഴുവന് ജനങ്ങള്‍ക്കും കായികക്ഷമതാ പ്രവര്ത്തനങ്ങളില് ഏര്‍പ്പെടാന്‍ അവസരം ലഭിക്കണമെന്നും അതിനായാണ് എല്ലാ പഞ്ചായത്തിലും കളിക്കളം പദ്ധതി നടപ്പാക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
ALSO READ: ഫ്രാൻസിൽ തീവ്രവലത് സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾ; പ്രതിഷേധിച്ച് കർഷകർ പാരീസിന് ചുറ്റും വേലികെട്ടി
മന്ത്രി വി അബ്ദുറഹിമാന്റെ ഫേസ്ബുക് പോസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here