‘ഒരു സർക്കാർ ഉത്പന്നം’ സിനിമയുടെ രചയിതാവ് നിസാം റാവുത്തർ അന്തരിച്ചു

‘ഒരു സർക്കാർ ഉത്പന്നം’ സിനിമയുടെ രചയിതാവ് നിസാം റാവുത്തർ അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിൽ രാവിലെ ആയിരുന്നു അന്ത്യം. 49 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. കടമ്മനിട്ട ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു നിസാം.

Also Read; പാലക്കാട് ബിജെപി ജില്ലാ ഓഫീസ് കെട്ടിടത്തിൽ അനധികൃത നിർമ്മാണം; രേഖകൾ കൈരളി ന്യൂസിന്

റിലീസാവാനിരിക്കുന്ന ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് നിസാം റാവുത്തർ. മാർച്ച് 8 നാണ് ഒരു സർക്കാർ ഉൽപ്പന്നം പുറത്തിറങ്ങുന്നത്. സക്കറിയയുടെ ​ഗർഭിണികൾ, ബോംബെ മിഠായി എന്നീ ചിത്രങ്ങളുടെയും തിരക്കഥകൃത്താണ്.ഡോക്യുമെന്ററി ചലച്ചിത്രമേഖലയിലും സജീവമായിരുന്നു നിസാം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration