മാരുതി 800 ന്‍റെ ഉപജ്ഞാതാവ് ഒസാമു സുസുക്കി അന്തരിച്ചു; വിട പറഞ്ഞത് സുസുക്കി മോട്ടോർ കോർപറേഷന്‍റെ മുൻ ചെയർമാൻ

Osamu Suzuki died

സുസുക്കിയെ ജനപ്രിയ ബ്രാൻഡാക്കി മാറ്റിയ മുൻ ചെയർമാൻ ഒസാമു സുസുക്കി 94ാമത്തെ വയസിൽ അന്തരിച്ചു. 40 വർഷത്തോളം സുസുക്കി കമ്പനിയെ നയിച്ചത് ഒസാമുവായിരുന്നു. താൻ നേതൃത്വം നൽകിയ കാലയളവ് കൊണ്ട് ജാപ്പനീസ് വാഹന നിർമ്മാതാക്കളെ ഒരു ആഗോള ബ്രാൻഡാക്കി മാറ്റുന്നതിൽ ഒസാമു സുസുക്കിയുടെ പങ്ക് വലുതായിരുന്നു.

ഒസാമുവിന്റെ കാലത്താണ് മാരുതി സാധാരണക്കാർക്കു വേണ്ടിയുള്ള ചെറുകാറുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും ഒസാമുവിന്റെ കാലത്താണ്. മാരുതി 800 എന്ന ജനപ്രിയ ബ്രാൻഡിന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്.

ALSO READ; തെരഞ്ഞെടുപ്പ് ഫലത്തിലെ പ്രതിഷേധം ജയിലിൽ കലാപമായി; മൊസാംബിഖിൽ 33 പേർ കൊല്ലപ്പെട്ടു, 6000 പേർ ജയിൽ ചാടി

1958ലാണ് ഒസാമു ഔദ്യോഗികമായി സുസുകി മോട്ടർ കോർപറേഷനിൽ ജൂനിയർ മാനേജ്മെന്റ് തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നത്. തുടർന്ന് മികവേറിയ പ്രവർത്തനം കാ‍ഴ്ച വെച്ചുകൊണ്ട് പടിപടിയായി ഡയറക്ടർ സ്ഥാനം വരെയെത്തുകയായിരുന്നു. 1978ൽ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്സിക്യുട്ടിവ് ഓഫിസറുമായി. 2000ൽ അദ്ദേഹം ചെയർമാൻ സ്ഥാനം ഏറ്റെടുത്തു.

അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ, സുസുക്കി മോട്ടോറിൻ്റെ ഏകീകൃത വിൽപ്പന 1978-ൽ ഏകദേശം 300 ബില്യൺ യെൻ (1.9 ബില്യൺ ഡോളർ) എന്നതിൽ നിന്ന് 2006 സാമ്പത്തിക വർഷത്തിൽ 3 ട്രില്യൺ യെൻ ആയി ഉയർന്നിരുന്നു. ഇന്ത്യയുൾപ്പെടെ വളർന്നുവരുന്ന വിപണികളിൽ ഒതുക്കമുള്ളതും താങ്ങാനാവുന്ന വിലയിലുള്ളതുമായ വാഹനങ്ങൾ അവതരിപ്പിച്ച അദ്ദേഹത്തിൻ്റെ തന്ത്രപരമായ നീക്കങ്ങളാണ് കമ്പനിയെ വേറിട്ടുനിർത്തിയത്. ഇന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റ‍ഴിക്കപ്പെടുന്നത് മാരുതിയുടെ കാറുകളാണ് എന്നുള്ളത് അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണത്തിന്‍റെ ഉദാഹരണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News